റിയൽമി (Realme) 10 പ്രോ മോഡലുകൾ പുറത്തിറങ്ങി. റിയൽമി 10 പ്രോ, റിയൽമി 10 പ്രോ+ എന്നീ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളാണ് ചൈനീസ് വിപണിയിൽ പുതിയതായി എത്തിയിരിക്കുന്നത്. Realmeയുടെ ഈ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഫോൺ മോഡലുകൾക്ക് 108MP ProLight ക്യാമറ പോലുള്ള ചില സവിശേഷതകൾ ഉണ്ടെന്നതാണ് സവിശേഷത.
Realme 10 Pro+ന് ഏകദേശം 1699 ചൈനീസ് യുവാൻ വില വരും. അതായത്, ഇന്ത്യൻ മൂല്യത്തിൽ ഇതിന് ഏകദേശം 19,000 രൂപ വരുന്നു. ഇതിന് ഒരു വളഞ്ഞ AMOLED ഡിസ്‌പ്ലേയുമുണ്ട്. Realme 10 Proയ്ക്ക് 18,000 രൂപയാണ് വില. സ്‌നാപ്ഡ്രാഗൺ 695 ചിപ്സെറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
https://twitter.com/realmeIndia/status/1600694195651432448?ref_src=twsrc%5Etfw
12 ജിബി റാം+ 256 ജിബി സ്റ്റോറേജാണ് റിയൽമി 10 പ്രോ+നുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 1080 ചിപ്‌സെറ്റാണ് ഇതിലുള്ളത്. ഇതിന് ഒരു വളഞ്ഞ AMOLED ഡിസ്‌പ്ലേയുണ്ട്. 120Hz റീഫ്രഷ് റേറ്റുള്ള സ്മാർട്ട് ഫോണുകളാണിത്.
108MP പ്രോലൈറ്റ് ക്യാമറയും, 16MP സെൽഫി ക്യാമറയുമാണ് റിയൽമി പ്രോ+ലുള്ളത്. 67W ഫാസ്റ്റ് ചാർജിങ്ങും, 5000mAh ബാറ്ററിയുമാണ് ഇതിനുള്ളത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള Realme UI 4.0, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ.
റിയൽമി 10 പ്രോയ്ക്ക് 120Hz ഫുൾ HD എൽസിഡി ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 12 ജിബി റാം+ 256 ജിബി സ്റ്റോറേജാണ് ഫോണിനുള്ളത്. 108MP പ്രോലൈറ്റ് ക്യാമറ റിയൽമി 10 പ്രോയ്‌ക്കും വരുന്നു. സെൽഫി ക്യാമറ 16MPയുടേതാണ്.
ചൈനീസ് വിപണിയിൽ Realme 10 Proയ്ക്ക് 1,599 ചൈനീസ് യുവാൻ വില വരുന്നു. നേരത്തെ പറഞ്ഞത് പോലെ ഇന്ത്യയിൽ ഇതിന് 18,000 രൂപ വരും. Realme 10 Pro+യ്ക്ക് 1699 രൂപയാണ് വില. ഇന്ത്യൻ കറൻസിയിലേക്ക് മാറ്റുമ്പോൾ ഏകദേശം 19,000 രൂപയെന്ന് പറയാം. ഈ രണ്ട് സ്മാർട്ട് ഫോണുകളും നിലവിൽ ചൈനയിലാണ് പുറത്തിറക്കി എന്നതിനാൽ തന്നെ, മറ്റ് രാജ്യങ്ങളിൽ നിലവിൽ ലഭ്യമല്ല. എന്നാൽ അധികം വൈകാതെ റിയൽമി 10 പ്രോ സീരീസ് ഫോണുകൾ ഇന്ത്യയിലെത്തുമെന്നാണ് സൂചന.