പ്രതീക്ഷിക്കുന്ന സവിശേഷതകൾ എന്തൊക്കെയാണ് എന്ന് നോക്കാം
ഇന്ത്യൻ വിപണിയിൽ ഇതാ റിയൽമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു .റിയൽമിയുടെ 10 സീരിസ്സ് സ്മാർട്ട് ഫോണുകളാണ് നവംബർ മാസ്സം വിപണിയിൽ പ്രതീക്ഷിക്കുന്നത് .Realme 10 4ജി കൂടാതെ 5ജി സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പ്രതീക്ഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം .
REALME 10 SPECIFICATIONS (EXPECTED)
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ സൂപ്പർ AMOLED ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ 90Hz റീഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio 99 പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തുക എന്ന കാര്യത്തിൽ ഏറെക്കുറെ വ്യക്തത വന്നിരിക്കുന്നു .പുറത്തുവരുന്ന ലീക്കുകളും അതുതന്നെയാണ് സൂചിപ്പിക്കുന്നത് .
കൂടാതെ 4 ജിബിയുടെ റാം അതുപോലെ തന്നെ 128GB യുടെ സ്റ്റോറേജുകൾ കൂടാതെ 8GB യുടെ റാം ,256GB ജിബിയുടെ സ്റ്റോറേജുകളിൽ വരെ പ്രതീക്ഷിക്കാവുന്നതാണ് .50 മെഗാപിക്സലിന്റെ ക്യാമറകളും ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .