റിയൽ മി 2; 8990 രൂപ Vs റെഡ്മി 6 പ്രൊ 10999 രൂപ

Updated on 06-Sep-2018
HIGHLIGHTS

റിയൽ മിയുടെ സ്മാർട്ട് ഫോണും കൂടാതെ ഷവോമിയുടെ സ്മാർട്ട് ഫോണും

 

ഇപ്പോൾ വിപണിയിൽ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന രണ്ടു മികച്ച സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 കൂടാതെ ഷവോമിയുടെ റെഡ്മി 6 പ്രൊ .കഴിഞ്ഞ ദിവസ്സമാണ്‌ ഈ രണ്ടു സ്മാർട്ട് ഫോണുകളും പുറത്തിറക്കിയത് .റിയൽ മിയുടെ 2 എന്ന മോഡലിന് 8990 രൂപയും റെഡ്‌മിയുടെ 6 പ്രൊ എന്ന മോഡലിന്റെ വില 10999 രൂപയും ആണ് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

റെഡ്മി 6 പ്രൊ 

5.84 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2280×1080 പിക്സൽ റെസലൂഷൻ ആണുള്ളത് .12MP+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .Snapdragon 625 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .4000mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .

Particulars Realme 2 Redmi 6 Pro
Display Size 6.2-inch 5.84-inch
Display Resolution 1520×720 2280×1080
Rear Camera 13MP+2MP 12MP+5MP
Front Camera 8MP 5MP
Built-in Storage 32GB/64GB 32GB/64GB
RAM 3GB/4GB 3GB/4GB
CPU Snapdragon 450 Snapdragon 625
Battery 4230mAh 4000mAh

റിയൽ മി 2 

6.2 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .2 ജിബിയുടെ റാം കൂടാതെ Snapdragon 450 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൂടാതെ മറ്റു രണ്ടു വേരിയന്റ് കൂടി ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട് . 3GB/32GB & 4GB/64GB എന്നി വേരിയന്റ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .

ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .13MP+2MP ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ആണുള്ളത് .ബ്ലാക്ക് റെഡ് ബ്ലൂ എന്നി നിറങ്ങളിൽ ഇത് ലഭ്യമാകുന്നതാണു് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ വില ആരംഭിക്കുന്നത് 8990 രൂപമുതൽ ആണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :