ഹുവാവെയുടെ ഹോണർ 8X
ഇതിന്റെ ഡിസ്പ്ലേ 6.5 ഇഞ്ച് ആണുള്ളത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇതിന്റെ സ്ക്രീൻ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറഞ്ഞാൽ Kirin 710 ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെതന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android Oreo 8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ ക്യാമറാക്കൽ തന്നെയാണ് ഹോണർ 8x എന്ന മോഡലുകൾക്കും നൽകിയിരിക്കുന്നത് .
20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .സെൽഫിയിൽ AI തന്നെയാണ് നൽകിയിരിക്കുന്നത് . 3,750mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് .
കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400 ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വില 14999 രൂപയാണ്.കൂടാതെ 6 ജിബിയുടെ മോഡലിന് 16999 രൂപയും ആണ് വിലവരുന്നത് .
ഹോണർ 8X നേട്ടങ്ങൾ :മികച്ച ഡിസ്‌പ്ലേ ,400 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മൈക്രോ Sd കാർഡ് ,മികച്ച ക്യാമറകൾ ,സൂപ്പർ സ്ലോ മോഷൻ
ഹോണർ 8X കോട്ടങ്ങൾ :4K സപ്പോർട്ട് ഇല്ല ,ഫാസ്റ്റ് ചാർജിങ് ഇല്ല
ഡിജിറ്റ് റെയിറ്റിംഗ് :76 / 100
റിയൽ മി 2 പ്രൊ
6.3 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയിൽ ഒപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ ഒരു സ്മാർട്ട് ഫോൺ ആണ് റിയൽ മി 2 പ്രൊ .ഇത് ഒരു ബഡ്ജറ്റ് ഫോൺ ആണ് .4 ,6 & 8 ജിബിയുടെ റാം കൂടാതെ Snapdragon 660 പ്രോസസറിലാണ് ആണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് . 4GB/64GB ,6ജിബി കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് & 8ജിബി 128 ജിബിയുടെ സ്റ്റോറേജിൽ ആണ് എത്തിയിരിക്കുന്നത് .3500mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഇതിനുള്ളത് .16 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 AI എംപി സെൽഫി ക്യാമറകളും ആണുള്ളത് .ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആണ് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ ആണിത് .4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന് 13990 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങുന്ന മോഡലിന് 15990 രൂപയും കൂടാതെ 8 ജിബിയുടെ റാം മോഡലിന് 17990 രൂപയും ആണ് വില .
റിയൽ മി 2 പ്രൊ നേട്ടങ്ങൾ :മികച്ച ഡിസൈൻ ,notch ,വെളിച്ചക്കുറവിലും നല്ല ക്യാമറ ക്ലാരിറ്റി കാഴ്ചവെക്കുന്നുണ്ട് ,വിലക്കനുസരിച്ചുള്ള സവിശേഷതകൾ
റിയൽ മി 2 പ്രൊ കോട്ടങ്ങൾ :ഫാസ്റ്റ് ചാർജിങ് ഇല്ല ,ബെഞ്ച്മാർക്ക് ഒരു പോരായ്മ്മയാണ്
ഡിജിറ്റ് റെയിറ്റിംഗ് :79 / 100