ഡ്യൂവൽ പിൻ ക്യാമറയിൽ റിയൽമിയുടെ C1 1000 രൂപ വർധിപ്പിച്ചു ,7999 രൂപ

Updated on 13-Nov-2018
HIGHLIGHTS

റിയൽ മിയുടെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വിലകൂട്ടി

 

ഒപ്പോയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന റിയൽ മി C 1 എന്ന സ്മാർട്ട് ഫോണുകൾ .7999 രൂപയാണ് ഇതിന്റെ വില വരുന്നത് .6.2 ഇഞ്ചിന്റെ വലിയ Notch ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ ഡിസ്‌പ്ലേ തന്നെയാണ് .കുറഞ്ഞ ചിലവിൽ വലിയ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ സ്നാപ്ഡ്രാഗന്റെ 450 പ്രോസസറിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിൻെറ പ്രവർത്തനം .

ഡ്യൂവൽ പിൻ ക്യാമറകളാണ് ഇതിനുള്ളത് .13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ AI സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ ഫേസ് അൺലോക്കിങ് സംവിധാനവും ഈ മോഡലുകൾക്കുണ്ട് .അതുപോലെതന്നെ 256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ജിയോ നൽകുന്ന ഓഫറുകളും ഇതിൽ ലഭ്യമാക്കുന്നുണ്ട് .എന്നാൽ ഒപ്പോയുടെ ഈ മോഡലുകൾ ആവറേജ് പെർഫോമൻസ് മാത്രം കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകളാണ് .2 ജിബിയുടെ റാം മാത്രമേ ഇതിനുള്ളു .

ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് .4230mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട്.ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ വിപണിയിലെ വില വരുന്നത് 7999 രൂപയാണ് . റിയൽ മിയുടെ തന്നെ മറ്റു മോഡലുകളും ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :