9999 രൂപയ്ക്ക് RDP -തിൻ ബുക്ക് ലാപ്ടോപ്പുകൾ
14.1 ഇഞ്ച് വലിയ ഡിസ്‌പ്ലേയിൽ ഇന്ത്യയുടെ സ്വന്തം ലാപ്ടോപ്പുകൾ
ലാപ്ടോപ്പുകൾ എന്നത് ഇപ്പോൾ ഒരു സ്വപ്നമല്ല .കാരണം ഇപ്പോൾ മികച്ച ലാപ്ടോപ്പുകൾ നമ്മളുടെ കൈയ്യിൽ ഒതുങ്ങുന്ന പൈസക്ക് വാങ്ങിക്കാം .ഇപ്പോൾ ഇതാ ഇന്ത്യയുടെ സ്വന്തം ലാപ്പ് ബുക്ക് കൂടി വിപണിയിലേക്ക് എത്തുന്നു .RDP -തിൻ ബുക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ലാപ്പ് ബുക്കിന്റെ വില വെറും 9999 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 14.1 ഇഞ്ച് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .366×768പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ഇതിന്റെ സ്റ്റോറേജിനെ കുറിച്ച് പറയുകയാണെങ്കിൽ 32 ജിബിയുടെ സ്റ്റോറേജ് ,128 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറിയും ഇതിനുണ്ട് .2 ജിബിയുടെ റാം ആണ് ഇതിനുള്ളത് .
10,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .HDMI പോർട്ട് ,USB ,പിന്നെ ഒരു ലാപ്ടോപ്പിനു വേണ്ട എല്ലാത്തരം സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് വിൻഡോസിന്റെ ഏറ്റവും പുതിയ വേർഷനായ വിൻഡോസ് 10 ലാണ് .കുറഞ്ഞ വിലക്ക് വാങ്ങിക്കാവുന്ന ഒരു നല്ല ലാപ്ടോപ്പ് തന്നെയാണിത് .