2017 ലെ രാജാവ് 8ജിബിയുടെ റാം ,12+13 ഡ്യൂവൽ പിൻ ക്യാമെറയിൽ റേസർ ഫോൺ
റേസർ സ്മാർട്ട് ഫോണുകൾ
2017 ലോകവിപണിയിൽ ഒരുപാടു സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങി .എന്നാൽ മികച്ച സവിശേഷതകളോടെ പുറത്തിറങ്ങിയ ഫോണുകൾ വളരെ കുറവാണു .എന്നാൽ അതിൽ നിന്നും എല്ലാം വെത്യസ്തമായ ഒരു മോഡലായിരുന്നു റേസർ .
8 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .5.72 ഇഞ്ചിന്റെ Quad HD IGZO LCD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .Qualcomm’s Snapdragon 835 SoC ലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .
2ടിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Android 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .12MP+13MP ഡ്യൂവൽ പിൻ ക്യാമെറായാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .
4000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ പ്രീ ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു .US ,യൂറോപ്പ് പോലെയുള്ള രാജ്യങ്ങളിൽ ഇത് പുറത്തിറങ്ങി .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില 45000 രൂപയാണ് .