8ജിബിയുടെ റാം ,12+13 ഡ്യൂവൽ പിൻ ക്യാമെറയിൽ റേസർ ഫോൺ വിപണിയിൽ ,വില ?

Updated on 02-Nov-2017
HIGHLIGHTS

തകർപ്പൻ സവിശേഷതകളുമായി പുതിയ ഒരു സ്മാർട്ട് ഫോൺ

 

ഇപ്പോൾ ലോകവിപണിയിൽ പലതരത്തിലുള്ള സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നത് .എന്നാൽ പല ബ്രാൻഡുകളെയും ഞെട്ടിച്ചികൊണ്ടാണ് പുതിതാ റേസർ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത ഇതിന്റെ റാം തന്നെയാണ് .

8 ജിബിയുടെ റാം ആണ് ഇതിനു നൽകിയിരിക്കുന്നത് .5.72 ഇഞ്ചിന്റെ Quad HD IGZO LCD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .Qualcomm’s Snapdragon 835 SoC  ലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനു നൽകിയിരിക്കുന്നത് .

2ടിബി വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .Android 7.0 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .12MP+13MP ഡ്യൂവൽ പിൻ ക്യാമെറായാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .

4000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ പ്രീ ഓർഡറുകൾ ആരംഭിച്ചു കഴിഞ്ഞു .US ,യൂറോപ്പ് പോലെയുള്ള രാജ്യങ്ങളിൽ ആണ് ഇത് ആദ്യം ലഭിക്കുന്നത് .ഇതിന്റെ വിപണിയിലെ വില 45000 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :