8ജിബിയുടെ വീണ്ടും റേസർ 2 ഫോണുകൾ അടുത്തമാസം ?

Updated on 19-Sep-2018
HIGHLIGHTS

പെർഫോമസിന്റെ കരുത്തിൽ റേസർ ഫോണുകൾ

 

 

റേസർ ഫോൺ 1 എന്ന വലിയ സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറക്കുന്ന അടുത്ത സ്മാർട്ട് ഫോൺ ആണ് റേസർ ഫോൺ 2 .മികച്ച സവിശേഷതകൾ തന്നെയാണ് റേസർ ഫോൺ 2 എന്ന സ്മാർട്ട് ഫോണും പുറത്തിറക്കിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ആന്തരിക സവിശേഷതകൾ തന്നെയാണ് .8 ജിബിയുടെ റാംമ്മിലാണു ഇത് പുറത്തിറങ്ങുന്നത് .ഇതിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഷാർപ്പ് IGZO LCD ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ 2560×1440 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .അതുപോലെതന്നെ ഇത് ഒരു ഗെയിമിങ് സ്മാർട്ട് ഫോൺ തന്നെയാണ് .Snapdragon 835 ന്റെ പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .

ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ സവിശേഷതകൾ .ഈ വർഷം അവസാനം റേസർ 2 സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുന്നു .Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

സെക്കന്റ് ജനറേഷൻ ഗെയിമിങ് സ്മാർട്ട് ഫോൺ എന്നാണ് റേസർ 2 സ്മാർട്ട് ഫോണിനെ വിശേഷിപ്പിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഏകദേശം $699 രൂപ വില വരും എന്നാണ് സൂചനകൾ .ഒക്ടോബർ 10നു ഈ സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ എത്തുമെന്നാണ് കരുതുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :