Vettaiyan OTT റിലീസിൽ ഹിറ്റാണ്, ഒപ്പം Rajnikanth Flip Phone വൈറലാവുന്നു. സാധാരണ മിക്ക സിനിമകളിലും താരങ്ങൾ ഉപയോഗിക്കുന്നതായി കാണുന്നത് ഐഫോണാണ്. എന്നാൽ വേട്ടയ്യൻ ആക്ഷൻ ത്രില്ലറിലെ Superstar ഫോണാണ് ചർച്ചയാകുന്നത്.
സാമൂഹിക പ്രശ്നങ്ങളെ, പ്രത്യേകിച്ച് വിദ്യാഭ്യാസമേഖലയിലെ അനീതികളെ തുറന്നുകാട്ടുന്ന സിനിമയാണ് വേട്ടയ്യൻ. വെറുതെ ഒരു ആക്ഷൻ ത്രില്ലറാക്കി മാറ്റാതെ നിരവധി പ്രശ്നങ്ങൾ വേട്ടയ്യൻ തുറന്നുകാട്ടുന്നു. മയക്കുമരുന്ന് ഉപയോഗം, വിദ്യാഭ്യാസം കച്ചവടമാകുന്നതുമെല്ലാം സിനിമയുടെ പ്രധാന പ്രമേയമാണ്. ചിത്രത്തിൽ ഫഹദ് ഫാസിലും തലൈവയ്ക്കൊപ്പം അഭിനയത്തിൽ മാറ്റുരയ്ക്കുന്നു.
ദുഷാര വിജയൻ, ഫഹദ് ഫാസിൽ, അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ എന്നിവരാണ് പ്രധാന താരങ്ങൾ. റാണാ ദഗുപട്ടി, റിതിക സിംഗ് എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു.
സിനിമയിൽ സൂപ്പർസ്റ്റാറിനെ പോലെ ഇടയ്ക്കിടെ വന്ന് താരമാകുകയാണ് തലൈവ ഉപയോഗിച്ച ഫോണും. കാരണം ഫോണിന്റെ സ്റ്റൈൽ ശരിക്കും സ്റ്റൈൽ മന്നന് ഇണങ്ങുന്നത് തന്നെ. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സാംസങ്ങിന്റെ ഫ്ലിപ് ഫോണാണ്. തലൈവ ഫോൺ ചെയ്യുന്നു, സ്റ്റൈലിൽ സ്വൈപ് ചെയ്യുന്നു, മടക്കുന്നു. ആഹാ, കാണാൻ തന്നെ എന്തൊരു ഭംഗി!
Samsung Galaxy Z Flip 6 എന്ന മോഡൽ സ്മാർട്ഫോണാണിത്. വേട്ടയ്യൻ റിലീസിന് പിന്നാലെ സാംസങ് ഇന്ത്യ തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നു. രണ്ട് സൂപ്പർസ്റ്റാറുകളാണ് വേട്ടയ്യനിൽ എന്ന് കുറിച്ചായിരുന്നു സാംസങ്ങിന്റെ പോസ്റ്റ്.
കൈപ്പിടിയിൽ ഒതുങ്ങുന്ന ഫോൺ, നല്ല ഒന്നാന്തരം ഡിസൈൻ. ഒപ്പം തലൈവ സ്റ്റൈലിൽ ഫോൺ ഫ്ലിപ് ചെയ്യുമ്പോൾ കാണാൻ ഒരു ഗത്ത് തന്നെ. എന്തായാലും ഗാലക്സി Z ഫ്ലിപ് 6 പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഒപ്പം ഫോണിനെ സാംസങ് ഫ്ലിപ് എന്നതിന് പകരം രജനികാന്ത് ഫ്ലിപ്പെന്ന് വിളിക്കാനും തുടങ്ങി.
Also Read: Price Cut: ഇത്രയും വലിയ ഡിസ്കൗണ്ടോ? 128GB Samsung Galaxy S23 FE ആദായ വിൽപ്പനയിൽ
നിങ്ങൾ വിചാരിക്കുന്ന പോലെ ഐഫോണിന്റെ വിലയൊന്നും ഈ Superstar ഫോണിനില്ല. സിനിമയിൽ ഇതൊരു പ്രൊമോഷൻ പോലെയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും, ഫോൺ വിപണി ശ്രദ്ധ ഇതിനകം നേടിയിട്ടുണ്ട്. 1,09, 999 രൂപയ്ക്കാണ് ഈ സ്മാർട്ഫോൺ ലോഞ്ച് ചെയ്തത്. ഇപ്പോൾ ആമസോണിൽ ഫോൺ 79,230 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ആകർഷകമായ ബാങ്ക് ഓഫറുകളും ഇതിന് ലഭിക്കുന്നുണ്ട്. ഇവിടെ നിന്നും വാങ്ങാം.
സാംസങ്ങിന്റെ ഫ്ലിപ് ഫോണുകൾ വിപണിയിൽ വളരെ പ്രശസ്തമാണ്. കൂട്ടത്തിൽ സ്നാപ്ഡ്രാഗൺ പ്രോസസറുള്ള Z ഫ്ലിപ് 6 പെർഫോമൻസിൽ കേമനാണ്. ഇനി വിപണിയിൽ സാംസങ് ഗാലക്സി Z Flip Fan എഡിഷനും വരാനിരിക്കുന്നു. ഈ ഫോണിൽ സ്നാപ്ഡ്രാഗണ് പകരം എക്സിനോസ് 2400 ചിപ്പായിരിക്കും നൽകുക. കമ്പനിയുടെ സാധാരണ ഫ്ലിപ് ഫോണുകളേക്കാൾ ഫാൻ എഡിഷന് വില കുറവായിരിക്കും.
ഡിസ്പ്ലേ: 3.4 ഇഞ്ച് Super AMOLED സ്ക്രീൻ. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് 2 ആണ് സ്ക്രീനിലുള്ളത്. ഇതിൽ ആർമർ അലൂമിനിയം ഫ്രെയിമും നൽകിയിരിക്കുന്നു. IP48 റേറ്റിങ് ഫോണിനുണ്ട്.
പ്രോസസർ: ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Gen 3 ആണ് പെർഫോമൻസ് തരുന്നത്.
ക്യാമറ: 50MP വൈഡ് ക്യാമറയും, 12MP അൾട്രാ-വൈഡ് ക്യാമറയും.
AI ഫീച്ചറുകൾ: സമയത്തിന് അനുസരിച്ച് വാൾപേപ്പർ മാറാനുള്ള ഫോട്ടോ ആമ്പിയന്റ് ഓപ്ഷൻ. ഫ്ലെക്സ് മോഡ്, എഐ- പവേർഡ് ക്യാമറ. സിനിമയിലെ താരയെ (മഞ്ജു വാര്യർ) പോലെ യൂട്യൂബറാകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.