അവിശ്വസനീയം! Qualcomm Snapdragon പ്രോസസർ OnePlus 5G വെറും 16999 രൂപയ്ക്ക്, ശരിക്കും Bumper Offer

അവിശ്വസനീയം! Qualcomm Snapdragon പ്രോസസർ OnePlus 5G വെറും 16999 രൂപയ്ക്ക്, ശരിക്കും Bumper Offer
HIGHLIGHTS

സ്നാപ്ഡ്രാഗൺ പ്രോസസറുമുള്ള OnePlus 5G വിലക്കിഴിവിൽ

16999 രൂപയ്ക്ക് നിങ്ങൾക്കിപ്പോൾ Nord CE 4 Lite 5G ലഭിക്കും

8GB റാമും128GB സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്

AMOLED ഡിസ്പ്ലേയും Qualcomm Snapdragon പ്രോസസറുമുള്ള OnePlus 5G വിലക്കിഴിവിൽ. 16999 രൂപയ്ക്ക് നിങ്ങൾക്കിപ്പോൾ Nord CE 4 Lite 5G ലഭിക്കും. പുതിയ ആൻഡ്രോയിഡ് 5G ഫോൺ വാങ്ങാൻ പ്ലാനുള്ളവർക്ക് ഇത് മികച്ച ഓഫറാണ്.

OnePlus 5G ഡിസ്കൗണ്ട് ഓഫർ

8GB റാമും128GB സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. ആമസോൺ ഡീൽ പരിമിതകാലത്തേക്ക് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അഞ്ച് ദിവസമാണ് വൺപ്ലസ് നോർഡ് CE4 ലൈറ്റിന് ഡിസ്കൌണ്ടുള്ളത്. അതായത്, നവംബർ 1-ന് ആരംഭിച്ച ഓഫർ നവംബർ 5 വരെയാണ്. ഈ ദിവസങ്ങൾക്കുള്ളിൽ ഫോൺ പർച്ചേസ് ചെയ്താൽ നിരവധി കിഴിവുകളാണ് ലഭിക്കുന്നത്.

ഫോണിന്റെ യഥാർഥ വില 20,999 രൂപയാണ്. എന്നാൽ ആമസോണിൽ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത് 19,999 രൂപയ്ക്കാണ്. ഇതിന് പുറമെ ആമസോൺ എല്ലാവർക്കും 2000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചു. ഇതിനൊപ്പം മൾട്ടിബാങ്ക് കാർഡ് ഓഫറുമുണ്ട്. ഇത് കൂടി ചേർക്കുമ്പോൾ ഫോൺ 16,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാനാകും. ഇവിടെ നിന്നും വാങ്ങൂ…

qualcomm snapdragon processor oneplus 5g
വൺപ്ലസ് നോർഡ് CE4 ലൈറ്റ്

വൺപ്ലസ് നോർഡ് CE4 ലൈറ്റ് സ്പെസിഫിക്കേഷൻ

ഡിസ്പ്ലേ: പ്ലാസ്റ്റിക് ബിൽഡും അലൂമിനിയം ഫ്രെയിമുമുള്ള സ്മാർട്ഫോണാണിത്. ഇതിന് തൊട്ടുമുമ്പുള്ള ഫോണിനേക്കാൾ നൂതന ഡിസ്പ്ലേയാണ് ഇതിലുള്ളത്. 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാർട്ഫോണിനുള്ളത്. ഫോൺ സ്ക്രീനിന് 1,080×2,400 പിക്‌സൽ റെസലൂഷനുണ്ട്. 120Hz റിഫ്രഷ് റേറ്റാണ് സ്മാർട്ഫോണിന്റെ സ്ക്രീനിന് ലഭിക്കുന്നത്. പ്രീമിയം ഫോണിനുള്ള എല്ലാ ക്വാളിറ്റിയും ഡിസ്പ്ലേയ്ക്കുണ്ട്.

പ്രോസസർ: ഫോണിലുള്ളത് Qualcomm Snapdragon 695 SoC ആണ്. നോർഡ് സിഇ3 ലൈറ്റിനോക്കാൾ കാര്യമായ പ്രകടനം ഇതിലുണ്ട്. ഇതിൽ ഗ്രാഫിക് പ്രവർത്തനങ്ങൾ തരുന്നത് അഡ്രിനോ 619 GPU ആണ്. ഗീക്ക്ബെഞ്ച് ടെസ്റ്റിൽ 902 എന്ന സിംഗിൾ-കോർ സ്‌കോറും 2004-ന്റെ മൾട്ടി-കോർ സ്‌കോറും ഫോൺ നേടിയിട്ടുണ്ട്.

ക്യാമറ: Sony LYT-600 സെൻസറിന്റെ 50MP പ്രൈമറി ക്യാമറയാണുള്ളത്. വൺപ്ലസ് 5ജിയിൽ മാക്രോ മോഡ് ക്യാമറയില്ല. എന്നാലും മികച്ച പോർട്രെയ്‌റ്റുകൾക്കായി 2MP ഡെപ്ത് സെൻസറുണ്ട്. ഈ സ്മാർട്ഫോണിലെ ഫ്രണ്ട് ക്യാമറ 16MP ആണ്.

ബാറ്ററി: ഇതിൽ 5,500mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ദിവസം മുഴുവൻ പവർ ഉറപ്പാക്കുന്നതിന് ഇത് ധാരാളമാണ്. 40-50 മിനിറ്റിനുള്ളിൽ ഫോൺ ചാർജ് ആകുന്നു. 80W ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റി ഇതിനുണ്ട്.

Also Read: Xiaomi 15: ലോകത്തിലെ First Snapdragon 8 എലൈറ്റ് ഫോണെത്തി, Flagship ആണെങ്കിലും വില കഠിനമല്ല…

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo