Price Cut: Qualcomm Snapdragon, 50MP സെൽഫി ക്യാമറ! Vivo V29e വില വെട്ടിക്കുറച്ചു| TECH NEWS

Price Cut: Qualcomm Snapdragon, 50MP സെൽഫി ക്യാമറ! Vivo V29e വില വെട്ടിക്കുറച്ചു| TECH NEWS
HIGHLIGHTS

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ Vivo V29e ഇതാ വിലക്കിഴിവിൽ വാങ്ങാം

30,000 രൂപയ്ക്കും മുകളിൽ വില വരുന്ന ഫോണിനാണ് ഇപ്പോൾ വിലക്കിഴിവ്

രണ്ട് വേരിയന്റുകളിലുള്ള Vivo ഫോണുകൾക്കും വിലക്കുറവ് പ്രഖ്യാപിച്ചു

ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ വിശ്വസ്തമായ ബ്രാൻഡാണ് Vivo. ബജറ്റ് ലിസ്റ്റിലും മിഡ് റേഞ്ച് വിഭാഗത്തിലുമെല്ലാം വിവോ മികച്ച ഫോണുകൾ പുറത്തിറക്കി. മിഡ് റേഞ്ചിലുള്ള Vivo V29e ഇപ്പോഴിതാ വിലക്കുറവിൽ പർച്ചേസ് ചെയ്യാം.

Vivo V29e

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ Vivo V29e ഇതാ വിലക്കിഴിവിൽ വാങ്ങാം. രണ്ട് വേരിയന്റുകളിലുള്ള ഫോണുകൾക്ക് വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. FHD+ ഡിസ്‌പ്ലേയും ക്വാൽകോം പ്രൊസസറുമുള്ള ഫോണാണിത്. 30,000 രൂപയ്ക്കും മുകളിൽ വില വരുന്ന ഫോണിനാണ് ഇപ്പോൾ വിലക്കിഴിവ്.

Vivo V29e
Vivo V29e

Vivo V29e

1080×2400 പിക്സൽ റെസല്യൂഷനുള്ള സ്മാർട്ഫോണാണ് വിവോ V29e. ഇതിന് 6.78 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേയാണ് വരുന്നത്. 120Hz റിഫ്രഷ് റേറ്റും 1300 nits വരെ ഉയർന്ന ബ്രൈറ്റ്നെസ്സും ഫോണിന് ലഭിക്കും. ഇതിന് ഡയമണ്ട് കട്ട് ക്രിസ്റ്റൽ ബാക്ക് പാനലുള്ളതിനാൽ ഗംഭീര ഡിസൈനാണുള്ളത്. 8 ജിബി റാമും ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റും ഫോണിൽ നൽകിയിരിക്കുന്നു.

ആൻഡ്രോയിഡ് 13-ൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണാണ് വിവോ വി29e. ഇത് FunTouch OS 13 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണ്. മികച്ച ക്യാമറയാണ് വിവോ തങ്ങളുടെ വി സീരീസ് ഫോണുകൾക്ക് നൽകിയിട്ടുള്ളത്.

ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പിലുള്ള ഫോണിന്റെ മെയിൻ ക്യാമറ 64 എംപിയാണ്. ഇതിന് f/1.79 അപ്പേർച്ചർ ലഭിക്കും. വിവോ വി29ഇയുടെ സെക്കൻഡറി ക്യാമറ 8 മെഗാപിക്സലിന്റേതാണ്. ഇതിന് f/2.2 അപ്പേർച്ചറാണുള്ളത്. വിവോയുടെ ഫ്രെണ്ട് ക്യാമറയാകട്ടെ f/2.45 അപ്പേർച്ചറുള്ള 50MP ക്യാമറയാണ്.

വിവോ വി29ഇ 5000mAh ബാറ്ററിയും 44W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുള്ള സ്മാർട്ഫോണാണ്. ഇതിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും സെറ്റ് ചെയ്തിരിക്കുന്നു. രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് വിവോ വി29ഇ പുറത്തിറങ്ങിയത്. രണ്ടും 8GB റാമുള്ള സ്മാർട്ഫോണുകളാണ്. എന്നാൽ 128GB, 256GB എന്നിവയാണ് വേരിയന്റുകൾ.

Vivo V29e
Vivo V29e

പുതിയ വില

8GB+128GB, 8GB+256GB എന്നീ സ്റ്റോറേജുകളിലാണ് വിവോ ഫോൺ എത്തിയിരിക്കുന്നത്. ഇവയിൽ 128ജിബി സ്റ്റോറേജിന് 26,999 രൂപയാണ് വില. 256ജിബി സ്റ്റോറേജിന് 28,999 രൂപയുമാണ് വില. എന്നാൽ ആമസോണിൽ ഏറ്റവും വിലക്കുറവിൽ ഫോൺ വാങ്ങാം.

READ MORE: Samsung Galaxy S24 FE: 12GB RAM, 4500mAh ബാറ്ററി ഗാലക്സി S24 ഫാൻ എഡിഷൻ വരുന്നു…

128GB വിവോ ഫോൺ 25,389 രൂപയുടെ കിഴിവിൽ വിൽക്കുന്നു. എന്നാൽ ആർട്ടിസ്റ്റിക് റെഡ് നിറത്തിലുള്ള ഫോണിനാണ് ഈ ഓഫർ. ഇതിന് പുറമെ ബാങ്ക് ഓഫറുകളും അനുവദിച്ചിരിക്കുന്നു. 256GB വേരിയന്റ് 28,430 രൂപയ്ക്കും ലഭ്യമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 128ജിബി സ്റ്റോറേജിനാണ് വിലക്കിഴിവ്. ആർട്ടിസ്റ്റിക് റെഡ്, ആർട്ടിസ്റ്റിക് ബ്ലൂ കളർ ഓപ്ഷനുകളിൽ ഫോൺ വാങ്ങാം.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo