10000 രൂപയിൽ താഴെയുള്ള ഫോണുകൾക്ക് Qualcomm Snapdragon പുറത്തിറക്കിയ New ചിപ്സെറ്റ്, ആദ്യം ഏത് ഫോണിൽ!

10000 രൂപയിൽ താഴെയുള്ള ഫോണുകൾക്ക് Qualcomm Snapdragon പുറത്തിറക്കിയ New ചിപ്സെറ്റ്, ആദ്യം ഏത് ഫോണിൽ!
HIGHLIGHTS

Snapdragon 4s Gen 2 ചിപ്‌സെറ്റ് ചൊവ്വാഴ്ച കമ്പനി പുറത്തിറക്കി

10,000 രൂപയിൽ താഴെ വിലയാകുന്ന ഫോണുകൾക്കായാണ് ഈ പ്രോസസർ

5G സാങ്കേതികവിദ്യ ആക്‌സസ് ചെയ്യുന്നതിന് പുതിയ ചിപ്‌സെറ്റ് സഹായിക്കും

Qualcomm ബജറ്റ് ഫോണുകൾക്കായി Snapdragon 4s Gen 2 പുറത്തിറക്കി. 5G ടെക്നോളജി ആക്സ് എളുപ്പത്തിലാക്കാൻ പുതിയ ചിപ്സെറ്റ് സഹായിക്കുമെന്നാണ് പ്രതീക്ഷ. എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾക്ക് വേണ്ടി നിർമിച്ചിട്ടുള്ള ചിപ്സെറ്റാണിത്. ഇതിലൂടെ ഇനി കുറഞ്ഞ വിലയിലെ ഫോണുകൾക്കും കാര്യക്ഷമമായ പെർഫോമൻസ് നൽകാനാകും.

Qualcomm Snapdragon പുതിയ ചിപ്സെറ്റ്

ക്വാൽകോം ടെക്‌നോളജീസ് അവതരിപ്പിച്ച പുതിയ സ്‌നാപ്ഡ്രാഗൺ ചിപ്സെറ്റിന്റെ പ്രത്യേകതകൾ അറിയണോ? Snapdragon 4s Gen 2 ചിപ്‌സെറ്റ് ചൊവ്വാഴ്ച കമ്പനി പുറത്തിറക്കി. സിസ്റ്റം-ഓൺ-ചിപ്പ് (SoC) ഡിസൈൻ ചെയ്തിട്ടുള്ളത് സാധാരണ ഫോണുകൾക്കായാണ്.

അതായത് 10,000 രൂപയിൽ താഴെ വിലയാകുന്ന ഫോണുകൾക്കായാണ് ഈ പ്രോസസർ. 5G സാങ്കേതികവിദ്യ ആക്‌സസ് ചെയ്യുന്നതിന് പുതിയ ചിപ്‌സെറ്റ് സഹായിക്കും. ഏത് ഫോണായിരിക്കും ഈ പുത്തൻ ചിപ്സെറ്റ് ആദ്യം ഉപയോഗിക്കുന്നതെന്നോ? Xiaomi പുറത്തിറക്കുന്ന എൻട്രി-ലെവൽ ഫോണിൽ ഇത് ഉൾപ്പെടുത്തും. വരും മാസങ്ങളിൽ തന്നെ ഷവോമി ഈ സ്മാർട്ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചന.

qualcomm introduced snapdragon 4s gen 2 for phones under 10000 rs in india

Qualcomm Snapdragon 4s Gen 2

5G പിന്തുണയ്ക്കാൻ ശേഷിയുള്ള ചിപ്സെറ്റാണ് ക്വാൽകോം പുറത്തിറക്കിയത്. 1 Gbps വരെ ഡൗൺലോഡ് വേഗത ഇതിനുണ്ട്. സ്‌നാപ്ഡ്രാഗൺ 5ജി മോഡേൺ-ആർഎഫ് സിസ്റ്റം വഴിയുള്ള 5ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു.

മെച്ചപ്പെട്ട നെറ്റ്‌വർക്ക് പ്രകടനത്തിനാനും ഇത് സഹായിക്കുന്നതാണ്. സബ്-6 ജിഗാഹെർട്‌സ് നെറ്റ്‌വർക്കുകളുമായും സ്റ്റാൻഡ്‌ലോൺ മോഡുകളുമായും ചിപ്‌സെറ്റ് ബന്ധിപ്പിക്കാം. ഫോണിന്റെ ദിനംപ്രതി പ്രവർത്തനത്തിനും മൾട്ടിടാസ്‌ക്കിങ്ങിനും മാത്രമല്ല ഇത് ഉപയോഗിക്കാവുന്നത്. സ്പെക്‌ട്ര ഇമേജ് സിഗ്നൽ സപ്പോർട്ടുള്ളതിനാൽ ഫോട്ടോഗ്രാഫിയിലും ഇത് മികച്ചതായിരിക്കും.

ക്യാമറ പെർഫോമൻസിന് സ്നാപ്ഡ്രാഗൺ

ക്യാമറയ്‌ക്കായി സ്‌നാപ്ഡ്രാഗൺ 4s Gen 2 മികച്ച സപ്പോർട്ട് നൽകും. ക്വാൽകോം സ്പെക്‌ട്ര ഇമേജ് സിഗ്നൽ പ്രോസസർ സപ്പോർട്ട് ചെയ്യുന്നു. 16 മെഗാപിക്സൽ ക്യാമറയ്ക്കും, 32-മെഗാപിക്‌സൽ ക്യാമറയ്ക്കും പ്രോസസർ മികച്ചതാണ്.

4nm പ്രോസസ്സ് നോഡിലാണ് സ്നാപ്ഡ്രാഗൺ 4s Gen 2 ചിപ്‌സെറ്റ് നിർമിച്ചിരിക്കുന്നത്. ഇത് ഒക്ടാ-കോർ ക്രിയോ സിപിയു ഫീച്ചർ ചെയ്യുന്നു. ഇതിൽ A78 കോറുകൾ 2 GHz വരെ ക്ലോക്ക് ചെയ്യപ്പെടുന്നു. GHz ദൈനംദിന ജോലികൾക്കും മൾട്ടിടാസ്‌ക്കിങ്ങിനും അനുയോജ്യമാണ്.

ഫോൺ ഡിസ്‌പ്ലേയിൽ ഫുൾ HD+ റെസല്യൂഷൻ സപ്പോർട്ട് ചെയ്യുന്നു. LPDDR4X RAM, UFS 3.1 സ്റ്റോറേജ് എന്നിവയെ പിന്തുണയ്ക്കുന്നു. ഇത് വേഗത്തിലുള്ള ഡാറ്റ ആക്‌സസും കാര്യക്ഷമമായ മൾട്ടിടാസ്‌ക്കിങ്ങും നൽകുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 5, ബ്ലൂടൂത്ത് 5.1 എന്നിവ ഉൾപ്പെടുന്നു. വിവിധ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റങ്ങൾക്കുള്ള സപ്പോർട്ട് ലഭിക്കുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo