ഷവോമിയുടെ പ്രീമിയം ഫോണാണ് Xiaomi 14 Ultra. ഷവോമിയുടെ ഏറ്റവും പുതിയ ലോഞ്ചായിരുന്നു ഈ ഫോൺ. ഇപ്പോഴിതാ ഷവോമി 14 അൾട്രാ പുറത്തിറങ്ങി, ഒരു മാസത്തിനകം വിൽപ്പനയ്ക്ക് എത്തുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് ഉൾപ്പെടുത്തി വന്നിട്ടുള്ള ഫോണാണിത്.
5,000mAh ബാറ്ററിയും, 50 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ യൂണിറ്റും ഫോണിലുണ്ട്. ഏറ്റവും പ്രീമിയം ഫീച്ചറുകളോടെ വന്ന ഫോൺ ടെക് ലോകത്തിന്റെ മനം കവർന്നു. ഒരു ലക്ഷം രൂപയോളം അടുത്താണ് ഫോണിന്റെ വില. എന്നാൽ ആദ്യ സെയിലിൽ മികച്ച ഓഫറുകൾ ലഭിക്കും.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് പ്രോസസർ. 6GB LPDDR5X റാമും 512GB UFS 4.0 സ്റ്റോറേജും ഇതിനുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OSലാണ് ഇത് പ്രവർത്തിക്കുന്നത്.
3,200 x 1,440 പിക്സൽ റെസല്യൂഷനുള്ള സ്ക്രീനുണ്ട്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 6.73 ഇഞ്ച് വലിപ്പമാണുള്ളത്. WQHD+ LTPO AMOLED മൈക്രോ-കർവ്ഡ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. സ്ക്രീനിന് 120Hz വരെ റീഫ്രെഷ് റേറ്റ് ലഭിക്കും. ഇതിന് 3,000nits പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഈ സ്മാർട് ഫോണിൽ ഡോൾബി വിഷൻ ഫീച്ചർ ലഭിക്കുന്നതാണ്. ഇത് HDR10+ നെ സപ്പോർട്ട് ചെയ്യുന്ന ഷവോമി ഫോണാണ്.
50MP സോണി LYT900 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടോടെ വരുന്നു. 50MP അൾട്രാ-വൈഡ് ലെൻസും ഫോണിന്റെ പിൻക്യാമറയിലുണ്ട്. 50MP സെൻസറുകൾ രണ്ടെണ്ണം കൂടി ചേർന്ന ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. ഇവ സോണി IMX858 സെൻസറുള്ള ക്യാമറകളാണ്. ഫോണിന്റെ മുൻവശത്താകട്ടെ, 32 MP ക്യാമറയും ഉൾപ്പെടുന്നു.
90W വയർഡ്, 80W വയർലെസ് ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 5000mAh ബാറ്ററിയാണ് ഷവോമി പായ്ക്ക് ചെയ്തിട്ടുള്ളത്. IP68 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ് ഷവോമി 14 അൾട്രാ. ഇതിൽ ഷവോമി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഉപയോഗിച്ചിട്ടുള്ളത്.
5G, Wi-Fi, ബ്ലൂടൂത്ത് 5.4, NFC, GPS കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. GLONASS, Galileo, BeiDou, NavIC ഫീച്ചറുകളുമുണ്ട്. കൂടാതെ ഈ ആൻഡ്രോയിഡ് ഫോൺ USB Type-C കണക്റ്റിവിറ്റിയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇപ്പോൾ ആരംഭിച്ചിട്ടുള്ള വിൽപ്പന നടക്കുന്നത് ഫ്ലിപ്കാർട്ട് വഴിയാണ്. 99,999 രൂപയാണ് Xiaomi 14 Ultraയുടെ വില. തിരഞ്ഞെടുത്ത റീട്ടെയിലർ ഷോപ്പുകളിലും ഇവ ലഭിക്കും. കറുപ്പും വെളുപ്പും നിറങ്ങളിലാണ് ഫോൺ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുള്ളത്. തിരഞ്ഞെടുത്ത റീട്ടെയിലർമാർ വഴിയും വാങ്ങാൻ ലഭ്യമാണ്.
Read More: Aadujeevitham OTT Release: തിയേറ്റർ വേർഷനേക്കാൾ കൂടുതൽ കാണാം, എപ്പോൾ ഒടിടിയിൽ? TECH NEWS
ഫോണിന് ബാങ്ക് ഓഫറുകളും അനുവദിച്ചിരിക്കുന്നു. ഐസിഐസിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കാണ് ഓഫർ. ഈ കാർഡ് വഴിയുള്ള ഇഎംഐ ഇടപാടുകൾക്ക് 5,000 രൂപ തൽക്ഷണ കിഴിവുണ്ട്. എക്സ്ചേഞ്ച് ഓഫറായി 5000 രൂപ അധിക കിഴിവ് വരെ നേടാം. എന്നാലിത് നിങ്ങൾ മാറ്റി വാങ്ങുന്ന ഫോണിനെ ആസ്പദമാക്കിയായിരിക്കും. ഫ്ലിപ്കാർട്ട് പർച്ചേസിനുള്ള ലിങ്ക്, Click here.