ആദ്യത്തെ പ്രൊഫഷണൽ AI Camera-യുമായി Realme 13 Pro. ഉടൻ ഇന്ത്യൻ വിപണിയിലേക്ക് വരുന്ന Realme 5G ഫോൺ മൊബൈൽ ഫോട്ടോഗ്രാഫിയിൽ വിപ്ലവമാകും. സോണി LYT-701 സെൻസറും സോണി LYT-600 പെരിസ്‌കോപ്പ് ലെൻസുമുള്ള ഫോണായിരിക്കും. ഇവ ഉൾപ്പെടുത്തി വിപണിയിൽ അവതരിക്കുന്ന ആദ്യ AI ക്യാമറ ഫോൺ.
സോണിയുമായി കൈകോർത്താണ് റിയൽമി ഫോട്ടോഗ്രാഫിയെ അതിശയിപ്പിക്കാൻ തയ്യാറെടുക്കുന്നത്. എല്ലാ ലൈറ്റിംഗ് സാഹചര്യങ്ങളിലും മികച്ച സൂം ഇൻ ഫീച്ചർ ഉപയോഗിക്കാം. ശരിയായി ഫോട്ടോ പതിഞ്ഞില്ലെങ്കിൽ സ്വാഭാവിക ലൈറ്റിങ്ങും ഷെഡിങ്ങും റിയൽമി നൽകും. മൊത്തത്തിൽ പറഞ്ഞാൽ എഐ ഉപയോഗിച്ചുകൊണ്ട്, ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറെയാണ് ലഭിക്കുന്നത്.
വരാനിരിക്കുന്ന റിയൽമി 13 പ്രോയിൽ അൾട്രാ ക്ലിയർ ക്യാമറയാണ് ഉൾപ്പെടുത്തുന്നത്. ഇവ നേരത്തെ പറഞ്ഞ പോലെ എഐ ഫീച്ചർ ഉപയോഗിക്കുന്ന ഫോണായിരിക്കും. ക്യാമറയിലെ നൂതന ഫീച്ചറുകളിലൂടെ എഐ ഇമേജിങ്ങിൽ റിയൽമി പുതുയുഗം സൃഷ്ടിക്കും.
ഡ്യുവൽ ക്യാമറ സിസ്റ്റമുള്ള ഫോണായിരിക്കും ഇത്. സോണി LYT-701 ക്യാമറ സെൻസർ ഉപയോഗിക്കുന്നു എന്നതാണ് പ്രത്യേകത. ഇതിന് 50MP OIS പ്രൈമറി ക്യാമറയായിരിക്കും ഉണ്ടാകുക. 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള മറ്റൊരു ക്യാമറ കൂടി ഉൾപ്പെടുന്നു. ഇത് സോണി LYT-600 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണ്. റിയൽമി പുതിയതായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇണങ്ങുന്ന സ്മാർട്ഫോണായിരിക്കും ഇത്. റിയൽമി 13 പ്രോയിൽ ഹൈപ്പറിമേജ് + ഫീച്ചറുണ്ടാകും. ഫോണിന്റെ പുതിയ ഫോട്ടോഗ്രാഫി ആർക്കിടെക്ചറാണിത്. ശരിയായി കിട്ടാത്ത ചിത്രങ്ങൾക്ക് സ്വാഭാവിക ലൈറ്റിങ്ങും ഷാഡോകളും നൽകാനുള്ള ഫീച്ചറാണിത്. AI ഹൈപ്പർറോ അൽഗോരിതം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഹൈ-എൻഡ് ഫോട്ടോഗ്രാഫിയ്ക്ക് പ്രയോജനപ്പെടുന്ന ഫീച്ചറാണ് Hyperimage+.
ക്ലൗഡ് അധിഷ്‌ഠിത AI ഇമേജ് എഡിറ്റിങ്ങിനും ഈ ഫീച്ചർ ഉപയോഗിക്കാം. AI സ്‌മാർട്ട് റിമൂവൽ, നാച്ചുറൽ സ്കിൻ ടോണുകളുടെ സൌകര്യം ക്യാമറയിലുണ്ടാകും. കൂടുതൽ മികവുറ്റ ഗ്രൂപ്പ് ഫോട്ടോ എക്സ്പീരിയൻസും റിയൽമി തരുന്നതാണ്. അതിനാൽ സാധാരണ ഫോൺ ക്യാമറകളേക്കാൾ പ്രൊഫഷണലായ എഐ ക്യാമറയാണ് റിയൽമിയിലുണ്ടാകുക.
ഈ സീരീസിൽ 2 സ്മാർട്ഫോണുകളായിരിക്കും ഉണ്ടാകുക. റിയൽമി 13 Pro+, പ്രോ എന്നിവയായിരിക്കും പുറത്തിറങ്ങുന്നത്. 30,000 രൂപ റേഞ്ചിലുള്ള ഫോണുകളായിരിക്കും ഇവ.
Read More: ഒരു Slim ബ്യൂട്ടി iPhone വരുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? Tech News
5,050 mAh ബാറ്ററിയും ആൻഡ്രോയിഡ് 14 സോഫ്റ്റ് വെയറും ഇതിലുണ്ടാകും. 80W SUPERVOOC ചാർജിങ് സപ്പോർട്ട് ചെയ്യുന്ന ഫോണായിരിക്കും ഇതെന്നാണ് നിഗമനം.