Samsung Galaxy A14 5G ഇതാ വിലക്കുറവിൽ വിൽക്കുന്നു. ഇതുവരെ വിപണിയിൽ നൽകിയ ഏറ്റവും കുറഞ്ഞ വിലയിലാണ് ഫോൺ വിൽക്കുന്നത്. 16,499 രൂപയ്ക്കായിരുന്നു ഫോൺ ലോഞ്ച് ചെയ്തത്. ഇപ്പോൾ ഫോണിന് മികച്ച ഡിസ്കൌണ്ട് പ്രഖ്യാപിച്ചു.
സാംസങ്ങിൽ നിന്നുള്ള മിഡ് റേഞ്ച് 5G ഫോണാണിത്. മികച്ച ഡിസ്‌പ്ലേയും വലിയ ബാറ്ററിയുമാണ് പ്രധാന ഫീച്ചർ. ഇപ്പോൾ ഫോൺ 2000 രൂപ കിഴിവിൽ ലഭ്യമാണ്. ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.
സാംസങ് ഗാലക്സി A14ന്റെ 4GB, 64GB വേരിയന്റിനാണ് ഓഫർ. 14,499 രൂപയ്ക്ക് 5G ഫോൺ ഇപ്പോൾ പർച്ചേസ് ചെയ്യാം. അതായത്, 22% വിലക്കിഴിവാണ് ഫോണിന് നൽകുന്നത്. Amazon ഓഫറിലും സാംസങ്ങിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്നും ഫോൺ വാങ്ങാം.
2,000 രൂപയുടെ ഫ്ലാറ്റ് കിഴിവാണ് ഫോണിന് നൽകുന്നത്. ഇതിന് പുറമെ ബാങ്ക് ഓഫറുകളും ആമസോൺ കസ്റ്റമേഴ്സിന് ലഭിക്കുന്നു. ആക്സിസ് ബാങ്ക് കാർഡുള്ളവർക്ക് 1,000 രൂപയുടെ അധിക കിഴിവുണ്ട്. ഇത് ഫോണിന്റെ വില 13,499 രൂപയായി കുറയ്ക്കുന്നു. മികച്ച ബ്രാൻഡിൽ നിന്നും 5G ഫോൺ ഏറ്റവും വിലക്കുറവിൽ വാങ്ങാമെന്നതാണ് നേട്ടം.
6.6-ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 1080×2408 പിക്സൽ ആണ് റെസല്യൂഷൻ. 90 Hz റീഫ്രെഷ് റേറ്റ് സാംസങ് നൽകുന്നു. FHD+ LCD ഡിസ്പ്ലേയാണ് സാംസങ് ഗാലക്സി എ14-ലുള്ളത്. 6,000mAh ആണ് ബാറ്ററി. AI ഉപയോഗിച്ചുള്ള പവർ മാനേജ്മെന്റുണ്ട്. 15W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഫോണിനൊപ്പം ചാർജറൊന്നും ലഭിക്കില്ല.
ഫോണിന്റെ പിൻ പാനൽ ഡിസൈൻ സാംസങ് മുൻനിര ഗാലക്‌സി എസ് 23ന്റേത് പോലെയാണ്. അതുകൊണ്ട് തന്നെ പ്രീമിയം ഫോണുകളുടെ ഡിസൈൻ ഈ ബജറ്റ് ലിസ്റ്റ് ഫോണിന് ലഭിക്കും. ആൻഡ്രോയിഡ് 13 ആണ് സോഫ്റ്റ് വെയർ.
50 മെഗാപിക്സലാണ് മെയിൻ ക്യാമറ. f/2.2 അപ്പേർച്ചർ ഫോണിന് വരുന്നുണ്ട്. 2 മെഗാപിക്സലിന്റെ അൾട്രാ-വൈഡ് ആംഗിൾ ലെൻസ് എ14ലുണ്ട്. 2 മെഗാപിക്സലിന്റെ മറ്റൊരു ക്യാമറയും ചേർന്ന് ഇത് ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ വരുന്നു. 13 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ.
READ MORE: Jio വരിക്കാർക്ക് Missed Call Alert എങ്ങനെ ലഭിക്കും?
ഡ്യുവൽ സിമ്മിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും സാംസങ് ഗാലക്സി എ14ലുണ്ട്.