digit zero1 awards

Samsung Price Cut: ട്രിപ്പിൾ ക്യാമറയുള്ള Samsung Premium ഫോൺ 43 ശതമാനം വിലക്കിഴിവിൽ! TECH NEWS

Samsung Price Cut: ട്രിപ്പിൾ ക്യാമറയുള്ള Samsung Premium ഫോൺ 43 ശതമാനം വിലക്കിഴിവിൽ! TECH NEWS
HIGHLIGHTS

Samsung Galaxy S23 FE ഓഫറിൽ വിൽക്കുന്നു

ഫോട്ടോഗ്രാഫിയ്ക്കും വീഡിയോഗ്രാഫിയ്ക്കും മികച്ച ഗാലക്സി ഫോണാണിത്

43 ശതമാനം വിലക്കിഴിവിലാണ് ഗാലക്സി എസ്23 FE വിൽക്കുന്നത്

സാംസങ് പ്രീമിയം ഫോൺ Samsung Galaxy S23 FE ഓഫറിൽ വിൽക്കുന്നു. 43 ശതമാനം വിലക്കിഴിവിലാണ് ഗാലക്സി എസ്23 FE വിൽക്കുന്നത്. ഐക്കണിക് ഡിസൈനും പ്രീമിയം പെർഫോമൻസുമുള്ള ഫോണാണിത്. ഫോണിന്റെ ഓഫർ സെയിൽ വിശദമായി അറിയാം. അതിന് മുമ്പ് ഈ പ്രീമിയം സാംസങ് ഫോണിൽ എന്തെല്ലാം ഫീച്ചറുകളുണ്ടെന്ന് നോക്കാം.

Samsung Galaxy S23 FE

ഫോട്ടോഗ്രാഫിയ്ക്കും വീഡിയോഗ്രാഫിയ്ക്കും മികച്ച ഗാലക്സി ഫോണാണിത്. ഇത് സമാനതകളില്ലാത്ത ഗെയിമിങ് എക്സ്പീരിയൻസ് നൽകുന്നു. പെർഫോമൻസ് മാത്രമല്ല, മികച്ച ഡിസ്പ്ലേയും ദീർഘകാല ബാറ്ററി ലൈഫും ഇതിലുണ്ട്. മൾട്ടി ടാസ്‌കിങ്ങിനും ഗാലക്സി എസ്23 FE നല്ലതാണ്.

Samsung Galaxy S23 FE
Samsung Galaxy S23 FE

Samsung Galaxy S23 FE ഫീച്ചറുകൾ

6.4 ഇഞ്ച് ഡൈനാമിക് AMOLED 2X FHD+ സ്‌ക്രീനാണ് ഫോണിലുള്ളത്. ഇതിന്റെ ഡിസ്പ്ലേയിൽ 120Hz റീഫ്രെഷ് റേറ്റ് ലഭിക്കും. 4nm Exynos 2200 ചിപ്‌സെറ്റിലാണ് ഗാലക്സി എസ്23 FE പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 13നെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫോണാണ് ഗാലക്സി എസ്23 FE. ഇതിൽ നാല് വർഷത്തേക്കുള്ള OS അപ്ഗ്രേഡ് ഫീച്ചറുകളും ലഭിക്കുന്നതായിരിക്കും.

25W വയർഡും, 15W വയർലെസ് ചാർജിങ്ങും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഫോണിന് പവർ നൽകാൻ 4,500mAh ബാറ്ററിയും ഉപയോഗിച്ചിരിക്കുന്നു. മെയിൻ ക്യാമറയിൽ OIS ഫീച്ചർ നൽകിയിരിക്കുന്നു. ഇത് 50MP പ്രൈമറി സെൻസറാണ്. കൂടാതെ 12MP അൾട്രാ വൈഡ് ലൈൻസും 8MP റിയർ ക്യാമറ സെറ്റപ്പുമുണ്ട്.

ഗാലക്സി എസ്23 FEയുടെ ഫ്രെണ്ട് ക്യാമറ 10MPയാണ്. ഇതിൽ സാംസങ് IP68 റേറ്റിങ്ങും നൽകിയിരിക്കുന്നു. Wi-Fi, ബ്ലൂടൂത്ത് 5.3, NFC, ടൈപ്പ്-സി ചാർജിങ് ഫീച്ചറുകളും ഫോണിലുണ്ട്. ഗാലക്സി എസ്23 എഫ്ഇയിൽ ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.

ഓഫറിൽ വില എങ്ങനെ?

43% കിഴിവാണ് നിലവിൽ ഈ സാംസങ് ഫോണിനുള്ളത്. ആമസോൺ ആണ് പ്രീമിയം ഫോണിന് ഇപ്പോൾ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 79,999 രൂപ വില വരുന്ന സ്മാർട്ഫോണാണിത്. എന്നാൽ വിലക്കിഴിവിന് ശേഷം 45,290 രൂപയ്ക്ക് ലഭിക്കും.
128ജിബി സ്റ്റോറേജുള്ള ഗ്രാഫൈറ്റ് നിറത്തിലെ സാംസങ് ഫോണിനാണ് ഈ ഓഫർ.

Read More: Airtel Prime Video Plan: Airtel വരിക്കാർ Amazon Prime ഫ്രീയായി കിട്ടാൻ എന്ത് ചെയ്യണമെന്നോ?

ഇതുകൂടാതെ 10 ശതമാനം ബാങ്ക് ഡിസ്കൌണ്ട് ഓഫറും ലഭിക്കുന്നതായിരിക്കും. നിലവിൽ ആമസോൺ ഈ പ്രീമിയം സാംസങ് ഫോണിന് എക്സ്ചേഞ്ച് ഓഫർ നൽകുന്നില്ല. ആമസോൺ ഓഫറിന്, Click here.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo