ആവേശകരമായ OnePlus Offer! വൺപ്ലസ് 11 Premium ഫോൺ വാങ്ങാൻ ഏറ്റവും നല്ല സമയം ഇത് തന്നെ
ആൻഡ്രോയിഡ് ഫോണുകളിലെ പ്രമുഖ മോഡലാണ് OnePlus 11 5G
Snapdragon 8 Gen 2 പ്രോസസർ ഉൾപ്പെടുന്ന പ്രീമിയം ഫോണാണിത്
2023 ഫെബ്രുവരിയിൽ വിപണിയിലിറക്കിയ 5G ഫോണിന് കൂറ്റൻ ഡിസ്കൌണ്ട് ഓഫറിതാ
ആൻഡ്രോയിഡ് ഫോണുകളിലെ പ്രമുഖ മോഡലാണ് OnePlus 11 5G. 2023 ഫെബ്രുവരിയിൽ വിപണിയിലിറക്കിയ 5G ഫോണിന് കൂറ്റൻ ഡിസ്കൌണ്ട് ഓഫറിതാ… Snapdragon 8 Gen 2 പ്രോസസർ ഉൾപ്പെടുന്ന പ്രീമിയം ഫോണാണിത്.
OnePlus 11 കിടിലൻ ഓഫർ
ഏറ്റവും മികച്ച വിലക്കിഴിവും ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ലഭ്യമാണ്. 12 ശതമാനം വിലക്കിഴിവിലാണ് OnePlus 11 ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുകൂടാതെ 3000 രൂപയ്ക്ക് മുകളിൽ ബാങ്ക് ഓഫർ വൺപ്ലസിന് ലഭിക്കുന്നതാണ്. മാത്രമല്ല, 27,000 രൂപയോളം എക്സ്ചേഞ്ച് ഓഫർ കൂടി ചേർത്ത് വമ്പൻ വിലക്കിഴിവിൽ ഫോൺ വാങ്ങാം.
OnePlus 11 5G സ്പെസിഫിക്കേഷൻ
6.7 ഇഞ്ച് വലിപ്പമാണ് വൺപ്ലസ് 11 5G ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് 120 Hz റീഫ്രെഷ് റേറ്റുണ്ട്. AMOLED QHD ഡിസ്പ്ലേയാണ് വൺപ്ലസ് 11 ഫോണിലുള്ളത്.
പെർഫോമൻസിനായി സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു. ഏറ്റവും മികച്ച പ്രോസസർ ഗെയിമിങ്ങിനും മൾട്ടിടാസ്‌കിങ്ങിനും ഉത്തമമാണ്. കരുത്തുറ്റ ബാറ്ററിയും ക്ലീൻ സോഫ്‌റ്റ്‌വെയറുമാണ് ഈ പ്രീമിയം ഫോണിലുള്ളത്.
5,000mAh ബാറ്ററി പായ്ക്ക് ചെയ്ത് വരുന്ന മൊബൈൽ ഫോണാണിത്. ഇതിന് 100W ഫാസ്റ്റ് ചാർജിങ് ഫീച്ചറും ലഭിക്കുന്നതാണ്. 30 മിനിറ്റിനുള്ളിൽ 100ശതമാനം ഫുൾ ചാർജാണ് കമ്പനി ഉറപ്പുനൽകുന്നത്. OxygenOS അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 13-ലാണ് വൺപ്ലസ് 11 പ്രവർത്തിക്കുന്നത്.
ട്രിപ്പിൾ ലെൻസ് ഉപയോഗിച്ചുള്ള ക്യാമറ സിസ്റ്റമാണ് വൺപ്ലസ് 11-ലുള്ളത്. ഫോണിന്റെ മെയിൻ ക്യാമറ 50MP-യാണ്. 48MP അൾട്രാ വൈഡ് സെൻസറും ഈ സ്മാർട്ഫോണിൽ ലഭിക്കും. ഇതുകൂടാതെ, 32MP ടെലിഫോട്ടോ സെൻസറും ഫോണിലുണ്ട്.
60fps വരെ 4K വീഡിയോ റെക്കോഡിങ്ങിലൂടെയുള്ള പ്രീമിയം പെർഫോമൻസ് ക്യാമറയിലുണ്ട്. ഇതിന് പുറമെ EIS സപ്പോർട്ടുള്ള 16MP സെൽഫി ക്യാമറയാണ് വൺപ്ലസ് 11 5G-യിലുള്ളത്. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ സംവിധാനമാണ് വൺപ്ലസ് പ്രീമിയം ഫോൺ ഉപയോഗിച്ചിരിക്കുന്നത്.
വമ്പിച്ച ഓഫർ ഇങ്ങനെ…
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. 56,999 രൂപയായിരുന്നു ഫോണിന്റെ ലോഞ്ച് സമയത്തെ വില. ആമസോണിൽ ഈ പ്രീമിയം ഫോണിന് 49,999 രൂപയാണ് ഇപ്പോഴത്തെ വില. ആകർഷകമായ ബാങ്ക് ഓഫർ വൺപ്ലസ്സിന് ലഭിക്കുന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് കാർഡ് പേയ്മെന്റുകൾക്ക് ഇഎംഐ ഇടപാടുകളിൽ 3,250 കിഴിവുണ്ട്. ഇങ്ങനെ 48,449 രൂപയ്ക്ക് ഫോൺ വാങ്ങാം.
എക്സ്ചേഞ്ച് ഓഫറിൽ 36,400 വരെ കിഴിവ് ലഭിക്കും. ഇത് നിങ്ങൾ മാറ്റി വാങ്ങുന്ന ഫോണിന്റെ മോഡലും പഴക്കവും അനുസരിച്ച് വ്യത്യാസപ്പെടും. എക്സ്ചേഞ്ചിന് നൽകുന്ന ഫോൺ കുറച്ച് നല്ല കണ്ടീഷനിലാണെങ്കിൽ ഏറ്റവും ലാഭത്തിൽ വാങ്ങാം. അങ്ങനെയെങ്കിൽ 12,049 രൂപയിലേക്ക് ഫോണിന്റെ വില എത്തും. അതായത്, 15,000 രൂപയ്ക്ക് വരെ വൺപ്ലസ് 11 പർച്ചേസ് ചെയ്യാവുന്നതാണ്. ആമസോൺ ഓഫറിന്, Click Here.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile