OnePlus ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ വലിയ ജനപ്രിയതയാണുള്ളത്. കമ്പനിയുടെ ഏറ്റവും പുതിയ പ്രീമിയം ഫോണാണ് OnePlus 12 5G. ഇപ്പോഴിതാ വൺപ്ലസ് 5G ഫോണിന് ഇന്ത്യയിൽ ആകർഷകമായ ഓഫർ ലഭിക്കുന്നു.
ഓഫറിനെ കുറിച്ച് അറിയുന്നതിന് മുമ്പ് ഫോണിന്റെ പ്രത്യേകതകൾ നോക്കാം.
മുൻനിര സ്മാർട്ഫോണായ വൺപ്ലസ് 12-ൽ 6.82-ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണുള്ളത്. ഇതിൽ 120Hz റീഫ്രെഷ് റേറ്റുള്ളതിനാൽ സുഗമമായ ഡിസ്പ്ലേ അനുഭവം തരുന്നു. QHD+ LTPO പ്രോക്‌സ്‌ഡിആർ ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്ക്രീനിന് 4500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുണ്ട്. അതിനാൽ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ കൂടെ കൂട്ടാവുന്ന ബെസ്റ്റ് ഫോണെന്ന് പറയാം.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് ഫോണിലെ പ്രോസസർ. ഏറ്റവും മികച്ച പ്രോസസറായതിനാൽ ഗെയിമിംഗിലും മൾട്ടിടാസ്‌ക്കിങ്ങിലും നിരാശരാക്കില്ല.
ഫോണിന്റെ പ്രൈമറി സെൻസർ സോണി LYT-808 ആണ്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടും ലഭിക്കും. 50MPയാണ് മെയിൻ ക്യാമറ. ഇതുകൂടാതെ 48MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയുമുണ്ട്. ഇതിൽ സോണി IMX581 സെൻസറാണ് നൽകിയിട്ടുള്ളത്.
64MP യാണ് വൺപ്ലസ് 12-ലെ മൂന്നാമത്തെ ക്യാമറ. 3x ഒപ്റ്റിക്കൽ സൂം ഫീച്ചറുള്ള ടെലിഫോട്ടോ ക്യാമറയാണിത്. ഇത് ഒമ്നിവിഷൻ OV64B സെൻസർ ഉപയോഗിച്ചിരിക്കുന്നു. ഫോണിൽ 32MP സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്. ഇതിൽ Sony IMX615 സെൻസറുണ്ട്.
വൺപ്ലസ് 12-ലെ OS ആൻഡ്രോയിഡ് 14 ആണ്. ഇത് OxygenOS-ൽ പ്രവർത്തിക്കുന്നു. 5,400 mAh ബാറ്ററിയുള്ളതിനാൽ എത്ര വേണമെങ്കിലും ഉപയോഗിക്കാം. ചാർജ് തീരുമെന്ന ആശങ്ക വേണ്ട. ചാർജ് തീരുമ്പോൾ 80W SUPERVOOC വയർഡ് ചാർജിങ് പ്രയോജനപ്പെടുത്താം. 50W AIRVOOC വയർലെസ് ചാർജിങ്ങിനെയും ഈ വൺപ്ലസ് ഫോൺ പിന്തുണയ്ക്കുന്നു.
രണ്ട് വേരിയന്റുകളിലാണ് ഈ ഫ്ലാഗ്ഷിപ്പ് ഫോൺ പുറത്തിറങ്ങിയത്. 12GB റാമും 256GB സ്റ്റോറേജുമുള്ളതാണ് ഒന്നാമത്തേത്. 64,999 രൂപയാണ് ഫോണിന്റെ വിപണി വില. 16GB റാമും 512GB സ്റ്റോറേജുമുള്ളതാണ് ഉയർന്ന വൺപ്ലസ് ഫോൺ. ഇതിന് 69,999 രൂപയാണ് വില വരുന്നത്.
Read More: ഫ്ലാഗ്ഷിപ്പ് ഫോൺ 49,999 രൂപയ്ക്ക് വാങ്ങിയാലോ! പുതിയ Motorola Edge 5G ആദ്യ വിൽപ്പന തുടങ്ങി
ഈ രണ്ട് വേരിയന്റുകൾക്കും ഇപ്പോൾ ആകർഷകമായ ഓഫറുണ്ട്. ആമസോണിലാണ് വൺപ്ലസ് ഫോണിന് ഓഫർ നൽകുന്നത്. ഫോണിന്റെ യഥാർഥ വിലയിലാണ് ആമസോൺ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാലും ബാങ്ക് ഓഫറുകളും പ്രൈം അംഗങ്ങൾക്ക് ക്യാഷ്ബാക്കും ലഭിക്കുന്നതാണ്.
വൺപ്ലസ് 12നായി 3000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടാണ് ആമസോൺ അനുവദിച്ചിരിക്കുന്നത്. IDFC, HDFC, വൺകാർഡ്, BOBCARD ക്രെഡിറ്റ് കാർഡുകൾക്ക് ഓഫർ ലഭിക്കും. 3000 രൂപയുടെ വിലക്കിഴിവാണ് ബാങ്ക് ഓഫറായി നേടാനാകുന്നത്. ഇങ്ങനെ കുറഞ്ഞ വേരിയന്റ് 61,999 രൂപയ്ക്ക് വാങ്ങാം. 512GB വൺപ്ലസ് ഫോൺ 65,999 രൂപയ്ക്കും പർച്ചേസ് ചെയ്യാം (ലിങ്ക്).
ആമസോൺ പ്രൈം അംഗങ്ങൾക്ക് 5% ക്യാഷ്ബാക്ക് ഓഫറും സ്വന്തമാക്കാം. പ്രൈം അംഗമല്ലാത്തവർക്ക് 3% ക്യാഷ്ബാക്ക് ലഭിക്കും. EMI ഓർഡറുകൾക്കോ ആമസോൺ ബിസിനസ്സ് ഇടപാടുകൾക്കോ ഈ ഓഫർ ലഭിക്കുന്നതല്ല.