Poco X7 സീരീസ്: റിയൽമി ഷാരൂഖ് ഖാനെങ്കിൽ, പുതിയ 6550mAh ഫോണിൽ Akshay Kumar! ഇന്നെത്തും
ഇന്ന് ലോഞ്ചിന് ഒരുങ്ങുന്നത് മിഡ് റേഞ്ച് സ്മാർട്ഫോണുകളാണ്
Poco X7 5G, Poco X7 Pro എന്നിവയാണ് സീരീസിൽ ഉൾപ്പെടുന്നത്
അക്ഷയ് കുമാറി (Akshay Kumar)നെ ബ്രാൻഡ് അംബാസഡറായി കൊണ്ടുവന്നാണ് പുതിയ ലോഞ്ച്
Poco ഇന്ത്യ ഇന്ന് POCO X7 സീരീസ് ലോഞ്ച് ചെയ്യുന്നു. ബോളിവുഡ് നടൻ അക്ഷയ് കുമാറി (Akshay Kumar)നെ ബ്രാൻഡ് അംബാസഡറായി കൊണ്ടുവന്നാണ് പുതിയ ലോഞ്ച്. റിയൽമി സ്മാർട്ഫോണുകൾ കിംഗ് ഖാനിലൂടെ വിപണിശ്രദ്ധ പിടിക്കുമ്പോൾ, പോകോ മറ്റൊരു സൂപ്പർതാരത്തെയാണ് രംഗത്ത് ഇറക്കുന്നത്.
ഇന്ത്യയിലെ യുവാക്കൾക്കായി ടെക്നോളജി പുനർനിർവചിക്കുന്നതിനുള്ള പുതിയ നീക്കമാണിത്. പോകോ എക്സ്7 ലോഞ്ചിന് തൊട്ടുമുമ്പുള്ള ദിവസമാണ് അക്ഷയ് കുമാർ ബ്രാൻഡ് അംബാസഡറാകുന്ന വിവരം കമ്പനി വെളിപ്പെടുത്തിയത്.
POCO X7 സീരീസ്: ഇന്ന് ലോഞ്ച്
ഏറ്റവും കൂടുതൽ ബജറ്റ് ഫോണുകൾ അവതരിപ്പിക്കുന്ന കമ്പനിയാണ് പോകോ. ഇന്ന് ലോഞ്ചിന് ഒരുങ്ങുന്നത് മിഡ് റേഞ്ച് സ്മാർട്ഫോണാണ്. അതിനാൽ ടെക് ലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സീരീസാണിത്. Poco X7 5G, Poco X7 Pro എന്നിവയാണ് സീരീസിൽ ഉൾപ്പെടുന്നത്. ജനുവരി 9 ന് വൈകുന്നേരം 5:30-നാണ് ഫോണിന്റെ ലോഞ്ച്.
POCO X7: എത്ര വിലയിൽ?
ഫോണുകളുടെ ഔദ്യോഗിക വില ഇന്ന് വൈകുന്നേരം അറിയാം. എന്നാലും Poco X7 Pro-യുടെ വില ഏകദേശം 30,000 രൂപയിൽ താഴെയായിരിക്കും. Poco X7 ഫോണിന് 25,000 രൂപയിൽ താഴെയായിരിക്കും വിലയാകുന്നത്.
New Poco 5G: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
പോകോ X7 Pro: വെർട്ടിക്കൽ ഡ്യുവൽ ക്യാമറ സെറ്റപ്പിലാണ് പോകോയുടെ പ്രോ മോഡൽ വരുന്നത്. അത്യാധുനിക മൾട്ടിടാസ്കിംഗിനായി LPDDR5X റാമും UFS 4.0 സ്‌റ്റോറേജുമുള്ള പ്രോസസർ ഉപയോഗിച്ചിരിക്കുന്നു. ഇതിൽ അത്യാധുനിക മീഡിയടെക് ഡൈമെൻസിറ്റി 8300 അൾട്രാ പ്രോസസറാണുള്ളത്. 90W ഫാസ്റ്റ് ചാർജിങ്ങിനെ പോകോ X7 പ്രോ പിന്തുണയ്ക്കുന്നു. ഫോണിലുള്ളത് 6550mAh ബാറ്ററിയാണ്. ഹൈപ്പർ ഒഎസ് 2.0 സോഫ്റ്റ് വെയറിലായിരിക്കും ഫോൺ പ്രവർത്തിക്കുക.
പോകോ X7 പ്രോയ്ക്കായി കമ്പനി ഒരു Iron Man എഡിഷൻ കൂടി അവതരിപ്പിക്കുന്നുണ്ട്.
Poco X7: 120Hz റിഫ്രഷ് റേറ്റും 3000 nits പീക്ക് ബ്രൈറ്റ്നെസ്സുമുണ്ടാകും. 1.5K 3D കർവ്ഡ് AMOLED ഡിസ്‌പ്ലേയായിരിക്കും ഇതിൽ നൽകുന്നത്. ഈ ഫോണിലും ഡ്യുവൽ ക്യാമറ യൂണിറ്റായിരിക്കും. OIS ഉള്ള 50MP പ്രൈമറി സെൻസർ ഉൾപ്പെടുത്തും. LPDDR5X റാമും UFS 4.0 സ്റ്റോറേജും പ്രോ മോഡലിലെ പോലെ ഇതിലുമുണ്ടാകും.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile