POCO X7 Pro 5G Sale: POCO പുതിയ മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ സീരീസ് കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു. POCO X7 5G, POCO X7 Pro 5G ഫോണുകളാണ് സീരീസിലുള്ളത്. ഇതിലെ പ്രോ മോഡലുകൾ ഇപ്പോഴിതാ വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നു.
POCO X7 Pro 5G-യുടെ ഇന്ത്യയിലെ ആദ്യ വിൽപ്പനയാണിത്. അതേ സമയം ഇതിലെ ബേസിക് മോഡലായ POCO X7 5G ആദ്യ വിൽപ്പന ജനുവരി 17-നാണ്. അക്ഷയ് കുമാർ ബ്രാൻഡ് അംബാസഡറായി എത്തിയ ശേഷം പുറത്തിറങ്ങുന്ന ആദ്യ ഫോണാണിത്.
POCO X7 Pro 5G രണ്ട് വ്യത്യസ്ത സ്റ്റോറേജുകളിലാണ് പുറത്തിറക്കിയത്. 8GB+256GB, 12GB+256GB സ്റ്റോറേജുകളാണ് ഇവയ്ക്കുള്ളത്. ഇതിൽ 8ജിബി വേരിയന്റിന് 27,999 രൂപയും, 12GB ഫോണിന് 29,999 രൂപയുമാണ് വില.
യെല്ലോ, നെബുല ഗ്രീൻ, ഒബ്സിഡിയൻ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളുമുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന തുടങ്ങി. ഫ്ലിപ്കാർട്ടിലൂടെ ഫോൺ ഓൺലൈനായി പർച്ചേസ് ചെയ്യാം.
ലോഞ്ച് പ്രമാണിച്ച് ആകർഷകമായ കിഴിവുകളും ലഭ്യമാണ്. ഇന്ന് ഫോൺ വാങ്ങുന്നവർക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ 2000 രൂപ കിഴിവുണ്ട്. ഇങ്ങനെ ബാങ്ക് ഓഫറിൽ നിങ്ങൾക്ക് 25,999 രൂപയ്ക്ക് ഫോൺ വാങ്ങാനാകും.
പോരാഞ്ഞിട്ട് ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ 5% അൺലിമിറ്റഡ് ക്യാഷ്ബാക്കും ലഭിക്കും. ഇതിന് എക്സ്ചേഞ്ച് ഓഫറും, 9 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐയും നൽകുന്നുണ്ട്. വാങ്ങാനുള്ള ലിങ്ക്.
പോകോ X7 Pro 5G ഫോണിലുള്ളത് Dimesnity 8400 ചിപ്‌സെറ്റാണ്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും, 3200 nits പീക്ക് ബ്രൈറ്റ്നെസ്സുമാണുള്ളത്. 6.67-ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് പ്രോ ഫോണിൽ കൊടുത്തിരിക്കുന്നത്.
ഈ പ്രോ മോഡലിന്റെ ഡിസ്പ്ലേയ്ക്ക് Gorilla Glass 7i പ്രൊട്ടക്ഷനുമുണ്ട്. ഫോണിനെ പവർഫുള്ളാക്കാൻ 6550mAh ബാറ്ററിയും ഉൾപ്പെടുത്തിയിരിക്കുന്നു. ഡോൾബി വിഷൻ സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്.
ഫോണിലെ മെയിൻ ക്യാമറ 50MP ആണ്. ഇതിൽ 8MP അൾട്രാ വൈഡ് ക്യാമറയുണ്ട്. Sony LYT-600 സെൻസറാണ് മെയിൻ ക്യാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ 20MP ഫ്രണ്ട് ക്യാമറയും പോകോ നൽകിയിരിക്കുന്നു. OIS, EIS സപ്പോർട്ട് ചെയ്യുന്ന 50MP ക്യാമറയാണിത്. ഈ പ്രോ മോഡലിൽ 4K റെസല്യൂഷൻ വീഡിയോ റെക്കോഡിങ് സാധിക്കും.
Also Read: 32MP സെൽഫി ക്യാമറ Motorola Edge ഫോണിന് മെഗാ ഡിസ്കൗണ്ട്, ബാങ്ക് ഓഫറുകളൊന്നും വേണ്ട!
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.