ഏറ്റവും വിലക്കുറവിൽ Poco X6 5G വാങ്ങാം. 2,000 രൂപയുടെ കിഴിവാണ് മിഡ്- റേഞ്ച് പോകോ ഫോണിന് ലഭിക്കുന്നത്. 20,000 രൂപയിൽ താഴെ പോകോ എക്സ്6 വാങ്ങാനാകും. മിഡ് റേഞ്ച് ബജറ്റിലുള്ള മറ്റ് ഫോണുകളിൽ നിന്ന് പോകോ X6 എങ്ങനെ വ്യത്യാസമാണെന്ന് നോക്കാം.
6.67 ഇഞ്ച് 120Hz സ്‌ക്രീനാണ് പോകോ X6 5Gയിലുള്ളത്. 5000mAh ബാറ്ററിയാണ് പോകോയുടെ ഫോണിലുള്ളത്. ഫോണിലെ പെർഫോമൻസിനായി സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്പ് ഉപയോഗിച്ചിരിക്കുന്നു.
1.5K റെസല്യൂഷനുള്ള സ്‌ക്രീനാണ് Poco X6ൽ നൽകിയിട്ടുള്ളത്. ഇതിന്റെ പാനലിന് 30Hz മുതൽ 120Hz വരെ റീഫ്രെഷ് റേറ്റ് വരുന്നു. 1,800nits പീക്ക് ബ്രൈറ്റ്നെസ്സാണ് ഫോണിന്റെ സ്ക്രീനിലുള്ളത്. ഈ സ്ക്രീനിന് നിങ്ങൾക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനാണ് പോകോ ഫോണിൽ നൽകിയിട്ടുള്ളത്. 120Hz AMOLED ഡിസ്‌പ്ലേയും ഈ മിഡ്-റേഞ്ച് ഫോണിലുണ്ട്.
സ്നാപ്ഡ്രാഗൺ 6 Gen 1 SoC ഉപയോഗിച്ചാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിൽ 5,000mAh ബാറ്ററിയും 67W ഫാസ്റ്റ് ചാർജിങ് ടെക്നോളജിയും ഫോണിൽ ഉപയോഗിച്ചിരിക്കുന്നു.
ട്രിപ്പിൾ റിയർ ക്യാമറയാണ് പോകോ X6ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി 64MPയുടെ മെയിൻ ക്യാമറ നൽകിയിരിക്കുന്നു. ഇതിൽ 8MPയും 2MPയും ചേർന്ന മറ്റ് രണ്ട് സെൻസറുകൾ കൂടിയുണ്ട്. 16മെഗാപിക്സലിന്റെ സെൽഫി ക്യാമറയും പോകോ X6യിലുണ്ട്.
Poco X6-ന് ഫ്ലിപ്പ്കാർട്ടിലാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിൽ 20,000 രൂപയിലും കുറവാണ് പോകോ 5G ഫോണിന് വിലയാകുന്നത്. 21,999 രൂപയാണ് ഫോണിന്റെ യഥാർഥ വില.
8 GB റാമും 256 GB സ്റ്റോറേജുമാണ് ഈ വേരിയന്റിന് ലഭിക്കുന്നത്. ഇപ്പോൾ ഫ്ലിപ്കാർട്ട് 19,999 രൂപയ്ക്ക് ഫോൺ വിൽക്കുന്നു. സ്നോസ്റ്റോം വൈറ്റ് നിറത്തിൽ നിങ്ങൾക്ക് പോകോ X6 വാങ്ങാം. ഓഫർ വിശദമായി അറിയാം, Click Here.
Read More: 8GB റാമുള്ള 2 വേരിയന്റുകൾ! iQOO Z9 5G ഇന്ത്യയിലെത്തി, Prime അംഗങ്ങൾക്ക് മുൻഗണന| TECH NEWS
ആദ്യമായാണ് ഫ്ലിപ്കാർട്ട് യുപിഐ ഉപയോഗിക്കുന്നതെങ്കിൽ 25 രൂപ തൽക്ഷണ കിഴിവ് നേടാം. പഴയ ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 17,500 രൂപ വരെ കിഴിവും ലഭിക്കും. എന്നാൽ നിങ്ങളുടെ പഴയ ഫോണിന് അനുസരിച്ചായിരിക്കും എക്സ്ചേഞ്ച് ഓഫർ.