POCO X5 Pocket- friendly Phone: നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന വിപണിയിലെ പുതിയ താരം
ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി എസ്ഒസിലാണ് ഫോൺ പ്രവർത്തിക്കുന്നത്
ആസ്ട്രൽ ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ, യെല്ലോ എന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്
മൂന്ന് പിൻ ക്യാമറകളാണ് പോക്കോ എക്സ്5 പ്രോ 5ജി സ്മാർട്ട്ഫോണിലുള്ളത്
ബജറ്റ് വിലയിൽ ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന ഒരു മികച്ച സ്മാർട്ട്ഫോൺ ആണ് പോക്കോ എക്സ് 5 പ്രോ. പോക്കോ എക്സ്5 പ്രോ 5ജി (Poco X5 Pro 5G) സ്മാർട്ട്ഫോൺ ഫെബ്രുവരിയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കമ്പനിയുടെ ഈ പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോൺ ഒക്ടാ-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778ജി എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്.
ഡ്യുവൽ സിം സപ്പോർട്ടുള്ള ഫോണിൽ 6.67-ഇഞ്ച് ഫുൾ HD+ എക്സ്ഫിനിറ്റി AMOLED ഡിസ്‌പ്ലേയുണ്ട്. പോക്കോ എക്സ്5 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 22,999 രൂപയാണ് വില. ഡിവൈസിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് വേരിയന്റിന് 24,999 രൂപ വിലയുണ്ട്. പോക്കോ എക്സ്5 പ്രോ 5ജി സ്മാർട്ട്ഫോൺ ആസ്ട്രൽ ബ്ലാക്ക്, ഹൊറൈസൺ ബ്ലൂ, യെല്ലോ എന്നീ നിറങ്ങളിലാണ് ലഭ്യമാകുന്നത്.
Poco X5 Pro 5Gയുടെ ഡിസ്പ്ലേ
പോക്കോ എക്സ്5 പ്രോ 5ജി സ്മാർട്ട്ഫോണിൽ 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനുമുള്ള 6.67 ഇഞ്ച് Xfinity AMOLED ഡിസ്‌പ്ലേയാണുള്ളത്. മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്. 8 ജിബി വരെ LPDDR4x റാമുള്ള ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 778G പ്രോസസറാണ്. അഡ്രിനോ 642L ജിപിയുവും ഈ ഡിവൈസിൽ ഉണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐ14ലാണ് ഫോൺ പ്രവർത്തിക്കുന്നത്.
Poco X5 Pro 5Gയുടെ ക്യാമറ
മൂന്ന് പിൻ ക്യാമറകളാണ് പോക്കോ എക്സ്5 പ്രോ 5ജി സ്മാർട്ട്ഫോണിലുള്ളത്. 108 മെഗാപിക്സൽ ISOCELL HM2 പ്രൈമറി സെൻസറിനൊപ്പം 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ മാക്രോ ക്യാമറയുമാണ് റിയർ ക്യാമറ സെറ്റപ്പിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്. 120fpsൽ ഫുൾ-എച്ച്ഡി വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ഈ ക്യാമറ സെറ്റപ്പിന് സാധിക്കും.
Poco X5 Pro 5Gയുടെ ബാറ്ററി
5,000mAh ബാറ്ററിയാണ് പോക്കോ എക്സ്5 പ്രോ 5ജി സ്മാർട്ട്ഫോണിലുള്ളത്. 67W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും 5W വയേഡ് റിവേഴ്സ് ചാർജിങ് സപ്പോർട്ടുമുള്ള ബാറ്ററിയാണ് ഇത്. പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP53 റേറ്റിങ്ങും ഈ ഡിവൈസിലുണ്ട്. 2 വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്ഡേറ്റുകളും 3 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും പോക്കോ ഈ ഡിവൈസിന് നൽകുന്നു.
Poco X5 Pro 5Gയുടെ സ്റ്റോറേജും കണക്റ്റിവിറ്റിയും
പോക്കോ എക്സ്5 പ്രോ 5ജി സ്മാർട്ട്ഫോണിൽ 256 ജിബി വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജാണുള്ളത്. ഡിവൈസിൽ കണക്റ്റിവിറ്റി ഓപ്ഷനുകളായി 5ജി, 4ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1 വയർലെസ് കണക്റ്റിവിറ്റി എന്നിവയും യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്. ഫോൺ ചൂടാകാതിരിക്കാൻ 12 ലെയറുള്ള ഗ്രാഫൈറ്റ് ഹീറ്റ് ഡിസ്‌സിപ്പേഷൻ സിസ്റ്റവും ഒരു എക്സ്-ആക്സിസ് ലീനിയർ മോട്ടോറും ഇതിലുണ്ട്