Poco C61 ആദ്യ വിൽപ്പന ആരംഭിക്കുന്നു. പോകോയുടെ അൾട്രാ ബജറ്റ് ഫോണാണ് പോകോ സി61. 8000 രൂപയ്ക്കും താഴെ പർച്ചേസ് ചെയ്യാവുന്ന ഫോണാണിത്. ലാവ O2, ടെക്നോ സ്പാർക് 20C, റെഡ്മി 13C ഫോണുകൾക്കുള്ള എതിരാളിയാണിത്. ഫോണിന്റെ ഫസ്റ്റ് സെയിൽ ഓഫറുകളും ഫീച്ചറുകളും നോക്കാം.
Poco C61
ഇന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് പോകോ സി61 വരുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപ്പന. കരുത്തുറ്റ ബാറ്ററി, മികച്ച ഡിസ്‌പ്ലേ എന്നിവ ഈ ബജറ്റ് ഫോണിലുണ്ട്. മീഡിയടെക് ചിപ്‌സെറ്റിന്റെ പെർഫോമൻസും ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും പോകോയിൽ ലഭിക്കും.
Poco C61 സ്പെസിഫിക്കേഷനുകൾ
6.71 ഇഞ്ച് HD + LCD സ്‌ക്രീനുള്ള പോകോ 61 വലിയ ഡിസ്പ്ലേ ഫോൺ ആവശ്യമുള്ളവർക്കുള്ള ഓപ്ഷനാണ്. ഇതിന്റെ സ്ക്രീനിന് 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നെസ്സുണ്ട്. 90Hz റീഫ്രെഷ് റേറ്റും 180Hz ടച്ച് സാംപ്ലിംഗ് റേറ്റും ഡിസ്‌പ്ലേയിലുണ്ട്.
മീഡിയാടെക് ഡൈമൻസിറ്റി G36 SoC ആണ് പ്രോസസർ. ഇതിൽ IMG PowerVR GE8320 GPU-മായി ജോടിയാക്കിയിരിക്കുന്നു. 5,000 mAh ബാറ്ററിയാണ് പോകോ C61 പായ്ക്ക് ചെയ്തിട്ടുള്ളത്. ഇത് 10W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ചാർജിങ്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MIUI ആണ് OS.
ഡ്യുവൽ ക്യാമറയാണ് പോകോ സി സീരീസിലുള്ള പുതിയ ഫോണിൽ അവതരിപ്പിച്ചത്. ഫോണിന്റെ പ്രൈമറി സെൻസർ 8MPയാണ്. ഇതിൽ സെക്കൻഡറി AI ലെൻസ് സപ്പോർട്ടുമുണ്ട്. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 5MPയാണ്. പോകോ സി61ൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡറുണ്ട്. പോകോ സി61ൽ 3.5mm ഓഡിയോ ജാക്ക് നൽകിയിരിക്കുന്നു. 4G LTE, ബ്ലൂടൂത്ത് 5.4, Wi-Fi 5 എന്നിവയാണ് കണക്റ്റിവിറ്റി.
2 വേരിയന്റുകളിലാണ് പോകോ സി61 എത്തിയിട്ടുള്ളത്. 4GB/64GB മോഡലിന് 7,499 രൂപയാണ് വില. 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 8,499 രൂപയുമാകും. ആദ്യ സെയിലിൽ മികച്ച ഓഫറുകളുമുണ്ടാകും. 500 രൂപയുടെ കിഴിവാണ് ഇതിലുള്ളത്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള പേയ്മെന്റിനാണ് 500 രൂപ ഓഫർ. ഡയമണ്ട് ഡസ്റ്റ് ബ്ലാക്ക്, എതറിയൽ ബ്ലൂ, മിസ്റ്റിക്കൽ ഗ്രീൻ നിറങ്ങളിൽ ഫോൺ ലഭിക്കും. ഫ്ലിപ്കാർട്ട് പർച്ചേസിന്, Click here.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.