POCO M7 Pro Sale: 5110mAh ബാറ്ററി, 50MP ക്യാമറയുള്ള പുതിയ പോകോ ഫോൺ ഇന്ന് വിൽപ്പനയ്ക്ക്! 1000 രൂപ ഇളവും

POCO M7 Pro Sale: 5110mAh ബാറ്ററി, 50MP ക്യാമറയുള്ള പുതിയ പോകോ ഫോൺ ഇന്ന് വിൽപ്പനയ്ക്ക്! 1000 രൂപ ഇളവും
HIGHLIGHTS

POCO M7 Pro ഫ്ലിപ്കാർട്ട് വഴിയാണ് ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്

50MP പ്രൈമറി ക്യാമറയും, AMOLED ഡിസ്പ്ലേയും, 5110mAh ബാറ്ററിയുമുണ്ട്

വില 15000 രൂപ റേഞ്ചിലാണെങ്കിലും ഫീച്ചറുകലിൽ വിട്ടുവീഴ്ചയില്ല

ബഹുവിശേഷമായ ഒരു മിഡ് റേഞ്ച് ഫോണാണ് POCO M7 Pro 5G. മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ സ്റ്റൈലിഷ് സ്മാർട്ഫോണാണിത്. വില 15000 രൂപ റേഞ്ചിലാണെങ്കിലും ഫീച്ചറുകലിൽ വിട്ടുവീഴ്ചയില്ല.

കാരണം ഈ സ്മാർട്ഫോണിൽ 50MP പ്രൈമറി ക്യാമറയും, AMOLED ഡിസ്പ്ലേയും, 5110mAh ബാറ്ററിയുമുണ്ട്. POCO C75 5G ലോഞ്ചിനൊപ്പമാണ് ഈ സ്മാർട്ഫോണും പോകോ ഇന്ത്യ പുറത്തിറക്കിയത്. പോകോ സി75 എയർടെൽ 5ജിയെ പിന്തുണയ്ക്കുന്നില്ല. എന്നാൽ പോകോ M7 Pro എയർടെൽ, ജിയോ 5ജി എല്ലാം ഒരുപോലെ സപ്പോർട്ട് ചെയ്യുന്നു. ഈ വാരം അവതരിപ്പിച്ച Poco 5G ഫോണിന്റെ ആദ്യ വിൽപ്പന ഇതാ ആരംഭിക്കുന്നു.

POCO M7 Pro 5G: വിൽപ്പന

ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പോകോ സ്മാർട്ഫോൺ വാങ്ങാവുന്നതാണ്. ഫ്ലിപ്കാർട്ട് വഴിയാണ് ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്. ലൂണാർ ഡസ്റ്റ്, ലാവെൻഡർ ഫ്രോസ്റ്റ്, ഒലിവ് ട്വിലൈറ്റ് എന്നീ കളറുകളിലാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്.

പോകോ മിഡ് റേഞ്ച് ഫോൺ: വില

പോകോ M7 പ്രോ 5G സ്മാർട്ഫോണിന് രണ്ട് വേരിയന്റുകളാണുള്ളത്. ഒന്നാമത്തേത് 6GB+128GB സ്റ്റോറേജുള്ള സ്മാർട്ഫോണാണ്. ഇതിന് 14,999 രൂപയാണ് വില വരുന്നത്. 8GB+256GB വേരിയന്റിന് 16,999 രൂപയുമാണ് വില.

POCO M7 Pro 5G
പോകോ M7 Pro 5G

ഫ്ലിപ്കാർട്ട് എല്ലാ ബാങ്ക് കാർഡുകൾക്കും 1000 രൂപയുടെ കിഴിവും അനുവദിച്ചിട്ടുണ്ട്. 5,000 രൂപ വച്ച് ഇഎംഐ ഓപ്ഷനിലും നിങ്ങൾക്ക് ഫോൺ വാങ്ങാവുന്നതാണ്. വാങ്ങാനുള്ളവർക്ക് ഇതാ ഫ്ലിപ്കാർട്ട് ലിങ്ക് കൊടുത്തിരിക്കുന്നു. ഇവിടെ നിന്നും വാങ്ങൂ

POCO M7 Pro 5G: സ്പെസിഫിക്കേഷൻ

6.67-ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റ് വരുന്നു. ബ്രൈറ്റ്നെസ് ലെവൽ 2100nits വരെയുണ്ട്.
50MP പ്രൈമറി സെൻസർ OIS സപ്പോർട്ട് ചെയ്യുന്നു. ഇത് 2MP മാക്രോ ക്യാമറയുമായി ജോടിയാക്കിയിട്ടുണ്ട്. സെൽഫികൾക്കായി, മുൻവശത്ത് 20MP സെൻസറും നൽകിയിരിക്കുന്നു.

Also Read: New Realme: 15000 രൂപ റേഞ്ചിൽ Realme 14x 5G എത്തി, IP69 റേറ്റിങ് സ്മാർട്ഫോൺ ഈ ബജറ്റിൽ ഇതാദ്യം

മീഡിയടെക് ഡൈമെൻസിറ്റി 7025 പ്രൊസസറാണ് സ്മാർട്ഫോണിലുള്ളത്. ഇത് അത്യാവശ്യം ഭേദപ്പെട്ട പ്രോസസർ തന്നെയാണ്. ഫോണിന് 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് കൊടുത്തിട്ടുള്ളത്. 45W ഫാസ്റ്റ് ചാർജിങ്ങിനെ പോകോ M7 Pro പിന്തുണയ്ക്കുന്നു. ഇതിൽ പോകോ 5110mAh ബാറ്ററിയും പായ്ക്ക് ചെയ്തിട്ടുണ്ട്.

ഹൈപ്പർ ഒഎസിനെ അടിസ്ഥാനമാക്കി ആൻഡ്രോയിഡ് 14-ൽ ഫോൺ പ്രവർത്തിക്കുന്നു. നിങ്ങൾക്ക് രണ്ട് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും ഇതിൽ ലഭിക്കും.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo