ബജറ്റ് വിലയിൽ പുതിയൊരു വേരിയന്റുമായി പോകോ വീണ്ടുമെത്തി. Poco M6 Pro 5G-യുടെ മറ്റൊരു പതിപ്പാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 12,999 രൂപ വില വരുന്ന ഫോണാണിത്. പുതിയ വേരിയന്റിന്റെ പ്രത്യേകതകളും, എവിടെ നിന്ന് ഫോൺ പർച്ചേസ് ചെയ്യാമെന്നും വിശദമായി അറിയാം.
ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 6.79 ഇഞ്ച് IPS LCD ഡിസ്‌പ്ലേയാണ് പോകോ എം6 പ്രോയിലുള്ളത്. 90Hz ആണ് പോകോ എം6ന്റെ റീഫ്രെഷ് റേറ്റ്. 5,000mAh ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്ന ഈ ആൻഡ്രോയിഡ് സെറ്റിൽ MIUI 14, Android 13 എന്നിവയാണ് ഓപ്പറേറ്റിങ് സോഫ്റ്റ് വെയർ. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഫോണിലുള്ളത്. 18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണിത്.
50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയാണ് പോകോയിലുള്ളത്. ഡ്യുവൽ ക്യാമറ സെറ്റപ്പിലുള്ള ഫോണിൽ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും ഉൾപ്പെടുന്നു. 8 മെഗാപിക്സലാണ് പോകോയുടെ സെൽഫി ക്യാമറ.
പോകോയുടെ പുതിയതായി എത്തിയ വേരിയന്റ് ഫ്ലിപ്കാർട്ടിൽ ഇപ്പോൾ ലഭ്യമാണ്. 4GB റാമും, 128GB സ്റ്റോറേജുമുള്ള പോകോ ഫോണിന് 11,999 രൂപ വില വരുന്നു. 6GB റാമും, 128GB സ്റ്റോറേജുമുള്ള വേരിയന്റിനാകട്ടെ 12,999 രൂപയാണ് വില. ഇവിടെ നിന്നും വാങ്ങാം.. Click here
10,999 രൂപയായിരുന്നു പഴയ പോകോ ഫോണിന്റെ വില. ഇത് 90Hz ഡിസ്‌പ്ലേയും, 50 എംപി ക്യാമറയും, 5,000mAh ബാറ്ററിയും ചേർന്ന സ്മാർട്ഫോണാണ്. 5G സപ്പോർട്ടുള്ള ഫോണാണ് പോകോ എം6 പ്രോ.
അപ്‌ഗ്രേഡ് ചെയ്ത റാമും സ്റ്റോറേജ് കപ്പാസിറ്റിയും ഫോണിന് മികച്ച പവറും പെർഫോമൻസും നൽകുന്നു. അത്യാവശ്യം മികച്ച പെർഫോമൻസും പവർ കപ്പാസിറ്റിയുമുള്ള ഈ പോകോ ഫോണിന്റെ വിലയും ആകർഷകമാണ്. അതേ സമയം പുതിയതായി വിപണിയിൽ വരുന്ന പോകോ ഫോൺ പോകോ X6 5Gയാണ്.
Also Read: Chrome ഉപയോഗിക്കുന്ന ലാപ്ടോപ്പും മൊബൈൽ ഫോണും അപകടത്തിൽ! മുന്നറിയിപ്പ്
ഇത് ഷവോമി റെഡ്മി നോട്ടിനെ റീ-ബ്രാൻഡ് ചെയ്ത് വരുന്ന വേർഷനായിരിക്കും. ഇത് എന്ന് ലോഞ്ച് ചെയ്യുമെന്നതിൽ ഇതുവരെ വ്യക്തതയില്ല. എന്നാൽ അടുത്ത വർഷം ആദ്യമോ ഈ വർഷാവസാനമോ ഫോൺ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.