POCO M6 Pro 5G കഴിഞ്ഞ മാസമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. രണ്ട് റാമും ഒരു സ്റ്റോറേജ് ഓപ്ഷനും – 4 ജിബി + 64 ജിബി, 6 ജിബി + 128 ജിബി എന്നിങ്ങനെ ഒറ്റ വേരിയന്റുകളോടെയാണ് ഫോൺ ഇന്ത്യയിൽ കൊണ്ടുവന്നത്. എന്നാൽ ഈ ഫോണിന്റെ മറ്റൊരു സ്റ്റോറേജ് മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് പോക്കോ. 4GB + 128GB സ്റ്റോറേജ് വേരിയന്റാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. POCO M6 Pro 5G 4GB RAM+ 128GB സ്റ്റോറേജ് മോഡൽ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം. കുറഞ്ഞ വിലയിൽ മികച്ച ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ POCO M6 Pro 5G മികച്ച ഓപ്ഷനാണ്. ഈ ഫോണിന്റെ വിലയും മറ്റു വിശദാംശങ്ങളും നോക്കാം.
POCO M6 Pro 5G ഫോണിന്റെ 4GB RAM + 128GB സ്റ്റോറേജ് മോഡലിന് 11,999 രൂപയാണ് വില. എന്നിരുന്നാലും, ഫോണിന്റെ ആദ്യ വിൽപ്പനയിൽ കുറഞ്ഞ വിലയ്ക്ക് ഫോൺ വാങ്ങാം. ഐസിഐസിഐ ബാങ്ക് ഓഫറിനൊപ്പം 1000 രൂപ കിഴിവിൽ ഫോൺ സ്വന്തമാക്കാം. POCO M6 Pro 5G ഫോണിന് 3 മോഡൽ വിലകളുണ്ട്. 4GB+64GB സ്റ്റോറേജ് വേരിയന്റിന് 10,999 രൂപയാണ് വില. 4GB+128GB സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയാണ് വില. 6GB+128GB സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയാണ് വില.
പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ 90Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.79-ഇഞ്ച് FHD+ ഡിസ്‌പ്ലേയാണുള്ളത്. ഡിസ്‌പ്ലേയ്ക്ക് സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.
പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ്, റാം ഓപ്ഷനുകളിൽ ലഭ്യമാകും. ബേസ് മോഡലിൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. ഹൈ എൻഡ് വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. ഈ സ്റ്റോറേജ് തികയാത്ത ആളുകൾക്ക് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും പോക്കോ എം6 പ്രോ 5ജി ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് എംഐയുഐ 14ലാണ് ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്ഡേറ്റുകളും ഫോണിന് ലഭിക്കും.
രണ്ട് പിൻക്യാമറകളുമായിട്ടാണ് പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്. 50 എംപി പ്രൈമറി ക്യാമറയാണ് ഈ പിൻ ക്യാമറ സെറ്റപ്പിന്റെ പ്രധാന ആകർഷണം ഇതിനൊപ്പം 2 എംപി ഡെപ്ത്ത് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയാണ് ഫോണിലുള്ളത്. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനായി പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ ഐപി53 റേറ്റിങ്ങുമായിട്ടാണ് വരുന്നത്.
പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകാൻ ശേഷിയുള്ള വലിയ 5,000mAh ബാറ്ററിയാണ്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 5ജി ഉൾപ്പെടെയുള്ള എല്ലാ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകളുമായിട്ടാണ് പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്.