Poco 5G First Sale: Snapdragon പ്രോസസർ, 5030 mAh ബാറ്ററി, വില 15000 രൂപയിലും താഴെ, ഇനിയെന്ത് വേണം?
Poco M6 Plus 5G ആദ്യ സെയിൽ ഇന്ത്യയിൽ തുടങ്ങി
15,000 രൂപയ്ക്ക് താഴെയാണ് സ്മാർട്ഫോൺ ഇന്ത്യക്കാർക്കായി അഴതരിപ്പിച്ചത്
ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും വലിയ ബാറ്ററിയും നിങ്ങൾക്ക് ലഭിക്കും
Poco M6 Plus 5G ആദ്യ സെയിൽ ഇന്ത്യയിൽ തുടങ്ങി. താങ്ങാനാവുന്ന ബജറ്റിൽ പോകോ എത്തിച്ച ഏറ്റവും പുതിയ 5G ഫോണാണിത്. 15,000 രൂപയ്ക്ക് താഴെയാണ് സ്മാർട്ഫോൺ ഇന്ത്യക്കാർക്കായി അഴതരിപ്പിച്ചത്.
ഓഗസ്റ്റ് 5-ന് ഉച്ചയ്ക്ക് ഫോണിന്റെ ആദ്യ വിൽപ്പനയും ആരംഭിച്ചു. Poco M6 Plus വിൽപ്പനയും ഫീച്ചറുകളും നോക്കാം.
എന്തുകൊണ്ട് Poco M6 Plus 5G?
സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് മാത്രമല്ല ഈ ബജറ്റ് ഫോണിന്റെ പ്രത്യേകത. ഇതിൽ സൂപ്പർ സ്മൂത്ത് ഡിസ്‌പ്ലേയാണ് പോകോ പരീക്ഷിച്ചിരിക്കുന്നത്. കൂടാതെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും വലിയ ബാറ്ററിയും നിങ്ങൾക്ക് ലഭിക്കും. ബജറ്റ് ഫോണിന് ഡ്യുവൽ ക്യാമറ സെറ്റപ്പ് ആണ് നൽകിയിരിക്കുന്നത്.
Poco M6 Plus 5G സ്പെസിഫിക്കേഷൻ
പോകോ 5G ഫോണിൽ നൽകിയിട്ടുള്ളത് ആൻഡ്രോയിഡ് 14 OS ആണ്. ഇത് ഹൈപ്പർ ഒഎസ് ഔട്ട്-ഓഫ്-ബോക്സിൽ പ്രവർത്തിക്കുന്നു.
6.7-ഇഞ്ച് FHD+ LCD സ്‌ക്രീനാണ് പോകോ ഫോണിലുള്ളത്. 120Hz റീഫ്രഷ് റേറ്റും ഈ സ്മാർട്ഫോണിന് വരുന്നു. 3x സെൻസർ സൂമുള്ള 108MP പ്രൈമറി ക്യാമറ സെൻസറാണ് ഫോണിലുള്ളത്. ഇതിൽ പോകോ 2MP മാക്രോ യൂണിറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന്റെ മുൻവശത്ത് 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറ നൽകിയിട്ടുണ്ട്. ഈ ഫോൺ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡർ ഫീച്ചർ ചെയ്യുന്നു. പോകോ M6 പ്ലസ്സിൽ 3.5mm ഹെഡ്‌ഫോൺ ജാക്കുമുണ്ട്.
പൊടി, വെള്ളം എന്നിവയ്‌ക്കെതിരെ പ്രവർത്തിക്കുന്നതിന് IP53 റേറ്റിങ്ങുണ്ട്. 4G, 5G, Wi-Fi, Bluetooth 5.3 ഫീച്ചറുകളും ഫോണിലുണ്ട്. സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 അഡ്രിനാലിൻ എഡിഷൻ (എഇ) SoC ആണ് ഫോണിലുള്ളത്. ഇതിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,030 mAh ബാറ്ററിയുമുണ്ട്.
രണ്ട് വർഷത്തെ ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകൾ പോകോ ഉറപ്പുനൽകുന്നു. നാല് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും ഇതിൽ ലഭിക്കുന്നതാണ്. ഗ്രാഫൈറ്റ് ബ്ലാക്ക്, ഐസ് സിൽവർ, മിസ്റ്റി ലാവെൻഡർ നിറങ്ങളിലാണ് ഫോണുകളുള്ളത്.
വിൽപ്പനയും വിലയും
പോകോ M6 പ്ലസ് 5G ഫ്ലിപ്പ്കാർട്ട് വഴിയാണ് വിൽക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിച്ചു. ഇപ്പോഴും ഫ്ലിപ്കാർട്ടിൽ സ്റ്റോക്കുള്ളതിനാൽ പർച്ചേസ് ചെയ്യേണ്ടവർ വേഗം വാങ്ങിക്കൂ.
Read More: സ്വാതന്ത്ര്യദിനാഘോഷത്തിന് Amazon Festival Sale, 80 ശതമാനം വരെ Discount! എന്ന് മുതലെന്നോ?
6GB റാമും 128GB സ്റ്റോറേജുമാണ് ബേസിക് മോഡലിന് വരുന്നത്. ഇതിന് 13,499 രൂപയാണ് വില. 8GB റാമും 128GB സ്റ്റോറേജുമുള്ള വേരിയന്റിന് 14,499 രൂപയുമാണ്. എല്ലാ പ്രമുഖ ബാങ്കുകളുടെയും ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങാം. ഇങ്ങനെ വാങ്ങുമ്പോൾ നിങ്ങൾക്ക് 1,000 രൂപ കിഴിവ് ലഭിക്കും. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile