നവംബർ 9നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതാണ്
പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു .Poco M4 Pro 5G എന്ന സ്മാർട്ട് ഫോണുകളാണ് വിപണയിൽ ഉടൻ പ്രതീക്ഷിക്കുന്നത് .Poco M3 Pro 5G എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം അടുത്തതായി പുറത്തിറക്കുന്ന 5ജി ഫോണുകളാണ് ഇത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity പ്രോസ്സസറുകളിൽ തന്നെയാകും പുറത്തിറങ്ങുന്നത് .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ നവംബർ 9നു പുറത്തിറങ്ങും എന്നാണ് .ഇപ്പോൾ ഈ ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ലീക്ക് ആയിരിക്കുന്നു .
POCO M4 PRO LEAKED SPECIFICATIONS
റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ HD പ്ലസ് പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആകും വിപണിയിൽ എത്തുക .കൂടാതെ ഈ ഫോണുകൾക്ക് 90Hz റിഫ്രഷ് റേറ്റും ലഭിക്കുന്നതാണ് .കൂടാതെ ഈ 5ജി സ്മാർട്ട് ഫോണുകൾ Dimensity 810 പ്രോസ്സസറുകളിൽ ആയിരിക്കും പുറത്തിറങ്ങുന്നത് .
ആന്തരിക ഫീച്ചറുകളിൽ 4ജിബിയുടെ ,റാം 6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ ആണ് ഈ ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഇപ്പോൾ പുറത്തുവരുന്ന ലീക്കുകൾ പ്രകാരം ഈ ഫോണുകൾ 50 മെഗാപിക്സലിന്റെ ക്യാമറകളിൽ ആയിരിക്കും പുറത്തിറങ്ങുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകളിൽ ലഭിക്കും എന്നാണ് സൂചനകൾ .നവംബർ 9 നു ആണ് POCO M4 PRO 5ജി എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .