റെക്കോർഡ് നേട്ടം !! പോക്കോ M3 ഫോണുകൾ ഇതുവരെ വിറ്റഴിച്ചത് ?
പൊക്കോയുടെ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് പോക്കോ എം 3
10999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത്
കൂടാതെ 48 മെഗാപിക്സലിന്റെ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു
പൊക്കോയുടെ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് പോക്കോയുടെ എം 3 എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഇതുവരെ 500000 യൂണിറ്റുകളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കപ്പെട്ടിരിക്കുന്നത് .മികച്ച വാണിജ്യം തന്നെയാണ് ഈ ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ നിന്നും ലഭിച്ചിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
POCO M3 ഫോണുകളുടെ മറ്റു സവിശേഷതകൾ
6.53 -inch Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 3 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു ഈ ഫോണുകളുടെ .മറ്റൊരു സവിശേഷ ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ ആണ് .Qualcomm Snapdragon 662 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .48 മെഗാപിക്സൽ + 2 മെഗാപിക്സൽ (ultra-wide-angle സെൻസറുകൾ ) + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 6000 mAhന്റെ (support for 18W fast charging)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6 ജിബിയുടെ റാം കൂടാതെ 64 ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .അതുപോലെ തന്നെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളും ഇപ്പോൾ ലഭ്യമാകുന്നതാണു് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 6 ജിബി 64 ജിബി വേരിയന്റുകൾക്ക് 10999 രൂപയാണ് വില വരുന്നത് .128 ജിബി വേരിയന്റുകൾക്ക് 11999 രൂപയാണ് വില വരുന്നത് .