POCO M6 PRO 5G LAUNCH: ബഡ്ജറ്റ് ഫോണുകളുടെ നിരയിൽ ഒരു പുത്തൻ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചു പോക്കോ

POCO M6 PRO 5G LAUNCH: ബഡ്ജറ്റ് ഫോണുകളുടെ നിരയിൽ ഒരു പുത്തൻ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചു പോക്കോ
HIGHLIGHTS

പോക്കോ എം6 പ്രോ 5ജിക്ക് 10,999 രൂപയാണ് വില

പോക്കോ എം6 പ്രോ 5ജി ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 9ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും.

ബാറ്ററി ബാക്ക് അപ്പ് നൽകാൻ ശേഷിയുള്ള വലിയ 5,000mAh ബാറ്ററിയാണ്

പോക്കോ എം6 പ്രോ 5ജി (Poco M6 Pro 5G) സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മറ്റ് പോക്കോ എം സീരീസ് ഫോണുകൾക്ക് സമാനമായി കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായിട്ടാണ് പോക്കോ എം6 പ്രോ 5ജി പുറത്തിറങ്ങിയിരിക്കുന്നത്. 90Hz ഡിസ്‌പ്ലേ, 5ജി സപ്പോർട്ട്, 50 എംപി ക്യാമറ, 5,000mAh ബാറ്ററി എന്നിവയുൾപ്പെടെയുള്ള ആകർഷകമായ പീച്ചറുകൾ പോക്കോ എം6 പ്രോ 5ജി ഫോണിലുണ്ട്. ഈ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് 10,999 രൂപയാണ് വില. ഫോണിന്റെ രണ്ടാമത്തെ വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. ഈ ഫോണിന് 12,999 രൂപയാണ് വില. പോക്കോ എം6 പ്രോ 5ജി ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 9ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. മികച്ച ഓഫറുകളും ഈ ഫോണിന് ഫ്ലിപ്പ്കാർട്ടിൽ ലഭിക്കും.

Poco M6 Pro 5G ഡിസ്‌പ്ലേയും പ്രോസസറും

പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ 90Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.79-ഇഞ്ച് FHD+ ഡിസ്‌പ്ലേയാണുള്ളത്. ഡിസ്‌പ്ലേയ്ക്ക് സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്‌സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവർത്തിക്കുന്നത്.

Poco M6 Pro 5G സ്റ്റോറേജും ഒഎസും

പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ രണ്ട് സ്റ്റോറേജ്, റാം ഓപ്ഷനുകളിൽ ലഭ്യമാകും. ബേസ് മോഡലിൽ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. ഹൈ എൻഡ് വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. ഈ സ്റ്റോറേജ് തികയാത്ത ആളുകൾക്ക് 1 ടിബി വരെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും പോക്കോ എം6 പ്രോ 5ജി ഫോണിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 ബേസ്ഡ് എംഐയുഐ 14ലാണ് ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്ഡേറ്റുകളും ഫോണിന് ലഭിക്കും.

Poco M6 Pro 5G ക്യാമറ 

രണ്ട് പിൻക്യാമറകളുമായിട്ടാണ് പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്. 50 എംപി പ്രൈമറി ക്യാമറയാണ് ഈ പിൻ ക്യാമറ സെറ്റപ്പിന്റെ പ്രധാന ആകർഷണം ഇതിനൊപ്പം 2 എംപി ഡെപ്ത്ത് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയാണ് ഫോണിലുള്ളത്. വെള്ളവും പൊടിയും പ്രതിരോധിക്കുന്നതിനായി പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ ഐപി53 റേറ്റിങ്ങുമായിട്ടാണ് വരുന്നത്.

Poco M6 Pro 5G ബാറ്ററി 

പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോണിന്റെ മറ്റൊരു പ്രധാന സവിശേഷത മികച്ച ബാറ്ററി ബാക്ക് അപ്പ് നൽകാൻ ശേഷിയുള്ള വലിയ 5,000mAh ബാറ്ററിയാണ്. ഈ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 5ജി ഉൾപ്പെടെയുള്ള എല്ലാ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകളുമായിട്ടാണ് പോക്കോ എം6 പ്രോ 5ജി സ്മാർട്ട്ഫോൺ വരുന്നത്. 

 

Nisana Nazeer
Digit.in
Logo
Digit.in
Logo