അമ്പരിപ്പിക്കുന്ന വിലയിൽ എത്തിയ പോക്കോ F3 GTയുടെ സെയിൽ ആരംഭിച്ചു

Updated on 29-Jul-2021
HIGHLIGHTS

പോക്കോയുടെ F3 GT ഫോണുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു

പോക്കോയുടെ F3 GT ഫോണുകളുടെ സെയിൽ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചു

കൂടാതെ ഫ്ലിപ്പ്കാർട്ട് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ Poco F3 GT എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പോക്കോ ഏറ്റവും പുതിയതായി പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആയിരുന്നു Poco F3 GT എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ 25999 രൂപ മുതൽ ഈ ഫോണുകൾ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി  പ്രോസ്സസറുകൾ തന്നെയാണ് .മറ്റു സവിശേഷതകൾ നോക്കാം .

Poco F3 GT സ്മാർട്ട് ഫോണുകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ Turbo AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ HDR 10+ സപ്പോർട്ട് , 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .പ്രോസ്സസറുകളിലേക്കു വരുമ്പോൾ ഈ സ്മാർട്ട് ഫോണുകൾ MediaTek Dimensity 1200 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 11 ൽ ആണ് ഓ എസ് പ്രവർത്തനം .

ആന്തരിക സവിശേഷതകൾ നോക്കുമ്പോൾ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ  & 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറകളിലേക്കു വരുബോൾ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ട്രിപ്പിൽ ക്യാമറകളാണ് നൽകിയിരിക്കുന്നത് .

64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു എന്ന് തന്നെ പറയാം .ഈ ഫോണുകൾക്ക് 5,065mAh ന്റെ (67W fast charging support )ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :