Poco വാഗ്ദാനം ചെയ്തതുപോലെ കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് 5G സ്മാർട്ട്‌ഫോണായ Poco C75 5G ഇന്ത്യയിൽ അവതരിപ്പിച്ചു. 1TB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് ഓപ്ഷനോടെയാണ് ബജറ്റ് ഫോൺ എത്തിയിരിക്കുന്നത്. ഡിസംബർ 17-ന് പുറത്തിറങ്ങിയ പോകോ M7 Pro-യ്ക്കൊപ്പമാണ് ഈ 5ജി ഫോണിന്റെയും വരവ്.
120Hz റിഫ്രഷ് റേറ്റാണ് പോകോ സി75 സ്മാർട്ഫോണിനുള്ളത്. ഇതിന്റെ സ്ക്രീനിന് 6.88 ഇഞ്ച് HD+ വലിപ്പം വരുന്നു. ഫോണിൽ Qualcomm Snapdragon 4s Gen 2 SoC പ്രോസസറാണുള്ളത്. 8000 രൂപയ്ക്കും താഴെ വിലയുള്ള ഒരു ഫോണിൽ ആദ്യമായാണ് ഇങ്ങനെയൊരു സവിശേഷത.
പോകോ സി75 ഫോണിലെ പ്രൈമറി ക്യാമറ 50MP ആണ്. f/1.8 അപ്പേർച്ചറുള്ള ഈ പ്രൈമറി ക്യാമറയ്ക്ക് പുറമെ സെക്കൻഡറി സെൻസറും നൽകിയിട്ടുണ്ട്. നോച്ചിനുള്ളിൽ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
5160mAh ബാറ്ററിയാണ് ഈ പോകോ 5ജി ഫോണിലുള്ളത്. ഫോണിനൊപ്പം നിങ്ങൾക്ക് ബോക്‌സിൽ 33W ചാർജറും ലഭിക്കുന്നതാണ്. 18W ഫാസ്റ്റ് ചാർജിങ്ങിനെ ഈ പോകോ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു.
സ്മാർട്ഫോണിൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണുള്ളത്. 5G NSA നെറ്റ്‌വർക്കിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഷവോമി HyperOS അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14-ൽ ഫോൺ പ്രവർത്തിക്കുന്നു. പോകോ 2 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നൽകുന്നു.
4 ജിബി റാമും 64GB ഇന്റേണൽ സ്റ്റോറേജുമുള്ള ഒറ്റ പതിപ്പാണ് പോകോ സി75ലുള്ളത്. എന്നാൽ 4 ജിബി റാം നിങ്ങൾക്ക് വെർച്വൽ റാമായി വികസിപ്പിക്കാം. പോരാഞ്ഞിട്ട് ഫോണിനെ മൈക്രോ SD കാർഡ് വഴി 1ടിബി സ്റ്റോറേജാക്കാം. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി പോകോ C75 IP52 റേറ്റിങ്ങിൽ വരുന്നു.
പോകോ C75 5G മൂന്ന് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. എൻചാൻറ്റഡ് ഗ്രീൻ, അക്വാ ബ്ലൂ, സിൽവർ സ്റ്റാർഡസ്റ്റ് നിറങ്ങളിൽ വരുന്നു. നേരത്തെ പറഞ്ഞ പോലെ ഒറ്റ സ്റ്റോറേജ് വേരിയന്റാണ് ഫോണിനുള്ളത്. 4GB + 64GB പതിപ്പിന് 7,999 രൂപയാണ് വില. എന്നാൽ ഇത് ലോഞ്ച് പ്രമാണിച്ച് മാത്രമുള്ള വിലയാണെന്നാണ് ഷവോമി സബ്-ബ്രാൻഡ് പോകോ പറയുന്നത്. ഡിസംബർ 19 ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും ഫോണിന്റെ വിൽപ്പന. നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ട് വഴി 7999 രൂപയ്ക്ക് ഫോൺ വാങ്ങാവുന്നതാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മോട്ടറോള Moto G35 5G പുറത്തിറക്കിയത്. ഇതും 10,000 രൂപയ്ക്ക് അകത്ത് വിലയാകുന്ന 5ജി സ്മാർട്ഫോണാണ്. പോകോ സി75-ന്റെ എതിരാളിയും മോട്ടറോള G35 തന്നെ.
മോട്ടോ ഫോണിന് 9999 രൂപയാണ് വില വരുന്നത്. ഈ രണ്ട് സ്മാർട്ഫോണുകൾക്കും 5000mAh, 18W ഫാസ്റ്റ് ചാർജിങ്ങുമാണ് വരുന്നത്. രണ്ടിനും 50മെഗാപിക്സൽ മെയിൻ ക്യമറയും, 1TB വികസിപ്പിക്കാവുന്ന സ്റ്റോറേജ് സൌകര്യവുമുണ്ട്. എന്നാൽ സെൽഫി ക്യാമറ, ഡിസ്പ്ലേ, പ്രോസസറിലാണ് ഇവർക്ക് വ്യത്യാസം.
Also Read: 15000 രൂപ റേഞ്ചിൽ Realme 14x 5G എത്തി, IP69 റേറ്റിങ് സ്മാർട്ഫോൺ ഈ ബജറ്റിൽ ഇതാദ്യം
HD+ ആണ് പോകോയുടെ ഡിസ്പ്ലേയെങ്കിൽ മോട്ടോ G35 FHD+ ആണ്. 8 മെഗാപിക്സലാണ് പോകോ സി75ലുള്ളത്. 16MP ഫ്രണ്ട് സെൻസറാണ് മോട്ടറോള അവതരിപ്പിച്ചിട്ടുള്ളത്. പോകോ ഫോണിൽ സ്നാപ്ഡ്രാഗൺ 4s Gen 2 പ്രോസസറും, മറ്റേതിൽ യൂണിസോക് T760 പ്രോസസറും വരുന്നു.