7000 രൂപയ്ക്ക് 12GB RAM POCO C71 ഇന്ത്യൻ വിപണിയിൽ, Split Grid ഡിസൈനിലുള്ള ബജറ്റ് ഫോണിന്റെ പ്രത്യേകതകൾ ഇതാ…

Updated on 08-Apr-2025
HIGHLIGHTS

പോകോ C71 രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്

ഡ്യുവൽ-ടോൺ ബാക്ക് ഫിനിഷുള്ള ആകർഷകമായ ഡിസൈനിലാണ് പോകോ C71 എത്തിയിട്ടുള്ളത്

7,000 രൂപയിൽ താഴെ വിലയുള്ള പോകോ സി71 ആണ് ഇന്ത്യയിൽ പുറത്തിറക്കിയത്

POCO C71 ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നു. 7,000 രൂപയിൽ താഴെ വിലയുള്ള പോകോ സി71 ആണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഡ്യുവൽ-ടോൺ ബാക്ക് ഫിനിഷുള്ള ആകർഷകമായ ഡിസൈനിലാണ് പോകോ C71 എത്തിയിട്ടുള്ളത്. ഫോണിന്റെ പ്രത്യേകതകളും വിലയും വിൽപ്പന വിവരങ്ങളും അറിയാം.

എത്രയാണ് POCO C71 വില?

പോകോ C71 രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

4GB RAM+64GB സ്റ്റോറേജുള്ള ഫോണിന് 8999 രൂപയാകും. 6GB RAM+128GB സ്റ്റോറേജിന് 9999 രൂപയും വിലയാകും. ഫോണിന് ആദ്യ വിൽപ്പനയിൽ 6499 രൂപ, 7499 രൂപ എന്നിങ്ങനെ യഥാക്രമം വിലയാകും.

ഏപ്രിൽ 8 ന് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും പോകോ സി71-ന്റെ വിൽപ്പന. ഇതിന് ഫ്ലിപ്പ്കാർട്ട് വഴിയും ഓഫ്‌ലൈൻ ചാനലുകൾ വഴിയും ആദ്യ വിൽപ്പന നടക്കും. ആദ്യ വിൽപ്പനയിൽ എയർടെൽ വരിക്കാർക്ക് 50GB അധിക മൊബൈൽ ഡാറ്റയും ലഭിക്കും. പവർ ബ്ലാക്ക്, കൂൾ ബ്ലൂ, ഡെസേർട്ട് ഗോൾഡ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകുന്നു.

പോകോ സി71 പ്രത്യേകതകൾ എന്തെല്ലാം?

6.88 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ഈ പോകോ ഫോണിലുള്ളത്. 120Hz റിഫ്രഷ് റേറ്റും, 600 നിറ്റ്‌സ് ബ്രൈറ്റ്‌നസ്സും ഫോണിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. ഇതിന് വെറ്റ് ടച്ച് സപ്പോർട്ടും TUV റൈൻലാൻഡ് ട്രിപ്പിൾ സർട്ടിഫിക്കേഷനുമുണ്ട്.

6GB വരെ റാമും 128GB വരെ സ്റ്റോറേജുമുള്ള Unisoc T7250 ഒക്ടാ-കോർ ചിപ്‌സെറ്റാണ് ഫോണിലുള്ളത്. SoC മാലി G57 GPU-മായി ഇത് ജോടിയാക്കിയിരിക്കുന്നു. ഈ ഫോൺ 12GB റാം പിന്തുണയ്ക്കുന്ന ബജറ്റ് സ്മാർട്ഫോൺ കൂടിയാണ്.

നൈറ്റ് ഫോട്ടോഗ്രാഫി വരെ മികച്ചതാക്കുന്ന 32MP ഡ്യുവൽ ക്യാമറ യൂണിറ്റുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP സെൻസർ ഫോണിന്റെ മുൻവശത്തുണ്ട്.

15W ചാർജിംഗ് കപ്പാസിറ്റിയുംം 5200mAh ബാറ്ററിയും പോകോ സി71 സ്മാർട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 15 ഔട്ട് ഓഫ് ബോക്സിൽ ഇത് പ്രവർത്തിക്കുന്നു. 7000 രൂപയ്ക്കും താഴെയൊരു ഫോണിൽ ഏറ്റവും പുത്തൻ ആൻഡ്രോയിഡ് കിട്ടുന്നതും വളരെ അപൂർവ്വമാണ്.

Read More: Best Deal: 512 GB സ്റ്റോറേജിൽ എല്ലാവരുടെയും ഫേവറിറ്റ് iPhone 14 ഇപ്പോൾ 34000 രൂപ വിലക്കുറവിൽ

4G, GPRS, ബ്ലൂടൂത്ത് 5.2, WiFi 5 കണക്റ്റിവിറ്റി ഫീച്ചറുകളുണ്ട്. യുഎസ്ബി ടൈപ്പ് C ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇത് 3.5mm ഓഡിയോ ജാക്ക് സൌണ്ടും തരും. IP52 റേറ്റിങ്ങുള്ള ഫോണാണ് പോകോ സി71.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :