10,000 രൂപ റേഞ്ചിൽ ഏറ്റവും മികച്ച സ്മാർട്ഫോണുമായി പോകോ ഇതാ ഇന്ത്യൻ വിപണിയിലും. 50 MP ക്യാമറ ഉൾപ്പെടുത്തി എത്തിയ POCO C65 ഏറ്റവും കുറഞ്ഞ ബജറ്റിൽ, മികച്ച ഫീച്ചറുകളോടെ വാങ്ങാവുന്ന സ്മാർട്ഫോണാണ്.
10,000 രൂപയ്ക്ക് താഴെ വില വരുന്ന പോകോ സി65 ഫോണിൽ ഹീലിയോ G85 ചിപ്സെറ്റാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ 5,000mAh ബാറ്ററിയാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. രക്ഷിതാക്കൾക്കായോ മറ്റോ ഒരു ബജറ്റ് ഫ്രെണ്ട്ലി ഫോൺ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ പോകോ ഫോൺ തീർച്ചയായും ഉപയോഗിക്കാം. പാസ്റ്റൽ ബ്ലൂ, മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് പോക്കോ സി65 വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്.
90Hz റീഫ്രെഷ് റേറ്റോടെ വരുന്ന സ്മാർട്ഫോണാണ് പോകോ സി65. 6.74-ഇഞ്ച് HD+ IPS സ്‌ക്രീനിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഇതിന് 192 ഗ്രാം ഭാരവും 8.09 മില്ലിമീറ്റർ ഭാരവും വരുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ലാണ് പോകോ സി സീരീസ് ഫോൺ പ്രവർത്തിക്കുന്നത്.
ഈ ബജറ്റ്- ഫ്രെണ്ട്ലി ഫോണിൽ 4G കണക്റ്റിവിറ്റിയാണുള്ളത്. നേരത്തെ പറഞ്ഞ പോലെ 5,000mAh ബാറ്ററിയെ പിന്തുണയ്ക്കുന്ന പോകോ സി65 ഫോൺ 18W വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഹീലിയോ G85 പ്രൊസസറും Arm Mali-G52 MC2 ജിപിയുവും പോകോ തങ്ങളുടെ പുതുപുത്തൻ ഫോണിൽ അവതരിപ്പിച്ചിരിക്കുന്നു.
വൈഫൈ 5, ബ്ലൂടൂത്ത് 5.3, ഹെഡ്‌ഫോൺ ജാക്ക് എന്നിവയും യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയുമാണ് ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. ഇതിന് പുറമെ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡറും പോകോ സി65 ഫോണിൽ സുരക്ഷാ ആവശ്യങ്ങൾക്കായി സെറ്റ് ചെയ്തിരിക്കുന്നു.
2 മെഗാപിക്സൽ മാക്രോ ലെൻസുള്ള 50 എംപി പ്രൈമറി ക്യാമറയാണ് പോകോ സി65-ൽ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ ഫ്രെണ്ട് ക്യാമറ 8 മെഗാപിക്സലിന്റെ സെൽഫി ഷൂട്ടറാണ്.
ഡിസംബർ 18 മുതൽ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ടിൽ ഓഫറുകളോടെ പോക്കോ ഫോൺ വാങ്ങാം. 4GB + 128GB മോഡലിന് 8,499 രൂപ മുതലാണ് വില. പോക്കോ സി67ന്റെ 6GB + 128GB ഫോണിന് 9,499 രൂപയും, 8GB + 256GB വേരിയന്റുകൾക്ക് 10,999 രൂപയുമാണ് വില വരുന്നത്.
ICICI ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി വാങ്ങുകയാണെങ്കിൽ നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് 1,000 രൂപയുടെ അധിക കിഴിവും ലഭിക്കുന്നതാണ്. ഇങ്ങനെയെങ്കിൽ, വെറും 7,499 രൂപയ്ക്ക് പോക്കോ ഫോൺ വാങ്ങാം.