ഏറ്റവും വിലക്കുറവിൽ ക്യാമറയിലും ചാർജിങ്ങിലും കൂടാതെ ഡിസ്പ്ലേയിലും മികച്ച പെർഫോമൻസ് നൽകുന്ന പുതിയ ഫോണാണ് പോകോ അവതരിപ്പിക്കുന്നത്. എൻട്രി ലെവൽ സ്മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് അവതരിപ്പിക്കുന്ന Poco C65 ഇതാ വിപണിയിൽ എത്തിയിരിക്കുകയാണ്. പോകോ C55ന്റെ പിൻഗാമിയായി വരുന്ന ഈ ബജറ്റ് ഫ്രെണ്ട്ലി ഫോണിന്റെ റീഫ്രെഷ് റേറ്റും ചാർജിങ് ഫീച്ചറുകളെല്ലാം മികച്ചതാണെന്നാണ് വിലയിരുത്തൽ.
10,000 രൂപയ്ക്ക് താഴെ വില വരുന്ന പോകോ സി65 ഫോണിന് 6.74 ഇഞ്ച് 720p ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് വരുന്നത്. ഇതിൽ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഘടിപ്പിച്ചിരിക്കുന്നു. 90Hz വരെ റീഫ്രഷ് റേറ്റാണ് പോകോ ഫോണിന്റെ എടുത്തുപറയേണ്ട പ്രത്യേകത. കോർണിങ് ഗോറില്ല ഗ്ലാസാണ് ഫോണിന് കവചം ഒരുക്കുന്നത്.
ഫോണിന് മികച്ച പെർഫോമൻസ് നൽകുന്നത് മീഡിയാടെക് ഹീലിയോ G85 പ്രോസസറാണ്. 8GB റാമും 128GB സ്റ്റോറേജുമാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ 6GB റാമും 256GB സ്റ്റോറേജിലുമുള്ള മറ്റൊരു മോഡലുമുണ്ട്. പോകോയുടെ ഈ ലോ- ബജറ്റ് ഫോണിൽ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന MIUI 14 ആണ് പ്രവർത്തിക്കുന്നത്.
Also Read: Amazon GIF 2023: Amazon ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ 32MP സെൽഫിക്യാമറ ഫോണുകൾക്ക് ഡിസ്‌കൗണ്ട്
C55-ന്റെ ലെതർ പോലെയുള്ള സ്റ്റിച്ച് ഡിസൈൻ ഈ തലമുറയിൽ പൂർണ്ണമായും ഇല്ലാതായി, താരതമ്യേന കൂടുതൽ ശാന്തമായ ഫ്ലാറ്റ് പോളികാർബണേറ്റ് ബോഡി കറുപ്പ്, നീല, പർപ്പിൾ എന്നിവയിൽ ലഭ്യമാകുന്നതിന് വഴിയൊരുക്കുന്നു. ബയോമെട്രിക്‌സ് കൈകാര്യം ചെയ്യുന്നത് പിന്നിൽ ഘടിപ്പിച്ച ഫിംഗർപ്രിന്റ് സ്‌കാനറാണ്. NFC, 3.5mm ഓഡിയോ ജാക്ക്, മൈക്രോ-SD കാർഡ് സ്റ്റോറേജ് വിപുലീകരണം എന്നിവയാണ് പാക്കേജ് റൗണ്ട് ഓഫ് ചെയ്യുന്നത്.
ഈ വർഷം ആദ്യമെത്തിയ പോകോ സി55 ഫോണിന്റെ ഏകദേശ ഫീച്ചറുകളോടെയാണ് ഈ പോകോ ഫോണും നിർമിച്ചിരിക്കുന്നതെന്ന് പറയുന്നു.
ഫ്ലാറ്റ് പോളികാർബണേറ്റ് ബോഡിയിൽ കറുപ്പ്, നീല, പർപ്പിൾ എന്നീ നിറങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. FC, 3.5mm ഓഡിയോ ജാക്ക് തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 18W ഫാസ്റ്റ് യുഎസ്ബി ടൈപ്പ്-സി ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന പോകോ ഫോണിന് 5,000mAh ബാറ്ററിയാണുള്ളത്.
ഫോട്ടോഗ്രാഫിക്കായി പോകോ സി65ൽ 50-മെഗാപിക്സലിന്റെ മെയിൻ ക്യാമറയാണ് വരുന്നത്. ഡ്യുവൽ ക്യാമറ സെറ്റപ്പിൽ വരുന്ന പോകോ സി65ൽ 2 മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്നുണ്ട്. സെൽഫി പ്രിയർക്കായി 8 മെഗാപിക്സൽ ഫ്രെണ്ട് ക്യാറയും വരുന്നു.
9,499 രൂപയായിരിക്കും ഫോണിന് വില വരുന്നതെന്ന് ചില ഊഹാപോഹങ്ങളുണ്ട്. എന്നാൽ ഇതുവരെയും കമ്പനിയുടെ ഭാഗത്ത് നിന്ന് എത്ര രൂപയാകുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.