എപ്പോഴും ബജറ്റ് വിലയിൽ ഫോണുകൾ പുറത്തിറക്കുന്ന കമ്പനിയാണ് Poco. കഴിഞ്ഞ ആഴ്ച മികച്ച ഫീച്ചറുകളോടെ കമ്പനി POCO C65 വിപണിയിലെത്തിച്ചു. MediaTek Helio G85 പ്രോസസറുള്ള ലോ ബജറ്റ് ഫോണാണിത്. 8GB വരെ റാമുള്ള പോക്കോ സി65ന്റെ ഫീച്ചറുകളും ആകർഷകമാണ്.
50MP AI ട്രിപ്പിൾ ക്യാമറയും, 5000mAh ബാറ്ററിയുമാണ് പോക്കോയിലുള്ളത്. വിപണിയിൽ എത്തിയതിന് പിന്നാലെ ഫോൺ സാധാരണക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോഴിതാ, പോക്കോ സി65ന്റ ആദ്യ സെയിൽ നടക്കുകയാണ്.
ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്കാർട്ടിലാണ് പോക്കോ C65 വിൽപ്പന തുടങ്ങിയത്. 7,499 രൂപ മുതലാണ് ഫോണിന്റെ വിൽപ്പന. മൂന്ന് സ്റ്റോറേജുകളിൽ ഫോൺ ലഭ്യമാണ്. 4GB, 6GB, 8GB റാമുകളിലാണ് പോക്കോ സി65 ഇന്ത്യയിലെത്തിയത്.
4GB+128GB Poco C65: 4GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 8,499 രൂപയാണ് വില. SBI, HDFC, ICICI Bank ഓഫറുകളിലൂടെ 1000 രൂപ കിഴിവുമുണ്ട്. ഇങ്ങനെ 7499 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം. ഓഫറിൽ വാങ്ങാൻ, Click here
6GB+128GB Poco C65: പോക്കോയുടെ 6GB ഫോണിന് 9,499 രൂപയാണ് വില. ഇതിലും മേൽപ്പറഞ്ഞ 3 ബാങ്ക് ഓഫറുകൾ ലഭ്യമാണ്. ഇങ്ങനെ 8,499 രൂപയ്ക്ക് മിഡ് സ്റ്റോറേജ് ഫോൺ വാങ്ങാം. ഓഫർ വിശദാംശങ്ങൾക്ക്, Click here
8GB+256GB Poco C65: പോക്കോ സി 65-ന്റെ 8GB ഫോണിന് 10,999 രൂപ വിലയാകും. എന്നാൽ, ബാങ്ക് ഓഫറുകളിൽ 1000 രൂപ ഡിസ്കൗണ്ടുമുണ്ട്. ഇങ്ങനെ വെറും 9,999 രൂപയ്ക്ക് പോക്കോ സി65 പർച്ചേസ് ചെയ്യാം. ഓഫറിനെ കുറിച്ച് വിശദമായി, Click here
ഫോണിന്റെ ഫീച്ചറുകളിലേക്ക് വന്നാൽ, 6.74 ഇഞ്ച് ഡോട്ട് ഡ്രോപ്പ് ഡിസ്‌പ്ലേയാണുള്ളത്. ഇതിന് 90Hz റീഫ്രെഷ് റേറ്റും വരുന്നു. AI ഫേസ് അൺലോക്ക്, സൈഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയുമുണ്ട്. പോക്കോ സി65ൽ ഇലക്ട്രോണിക് കോമ്പസ് ഫീച്ചർ ലഭ്യമാണ്.
Read More: ക്യാമറയിലെ സൂപ്പർമാൻ! ചൈന ഏറ്റെടുത്ത Vivo X100, Pro വേർഷൻ എല്ലാ രാജ്യങ്ങളിലും…
5000mAh ബാറ്ററിയാണ് ഫോണിനെ പവർഫുൾ ആക്കുന്നത്. 18W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. Android 13 ആണ് OS. ഇതിൽ MIUI 14 ആണ് പ്രവർത്തിക്കുന്നത്. ഇതിന്റെ പ്രോസസർ മീഡിയാടെക് ഹീലിയോ G85 ആണ്. മൾട്ടിടാസ്കിങ്ങിനായി 16 ജിബി റാം വരെ വികസിപ്പിക്കാം.
ഫോണുകൾ വാങ്ങുമ്പോൾ അതിന്റെ ക്യാമറയായിരിക്കും പലരും ആദ്യം ശ്രദ്ധ നൽകുന്നത്. 50എംപി എഐ ട്രിപ്പിൾ ക്യാമറയാണ് ഇതിലുള്ളത്. ഇതിന് പുറമെ, 2എംപി മാക്രോ ക്യാമറയും ഉൾപ്പെടുന്നു. സെൽഫി പ്രിയർക്ക് പോക്കോ 8MP ഫ്രണ്ട് ക്യാമറ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ വെളിച്ചത്തിൽ പോലും ഉയർന്ന ക്വാളിറ്റിയിൽ ഫോട്ടോ എടുക്കാനാകും.