POCO തങ്ങളുടെ C സീരീസിലെ പുതിയ പോരാളിയെ അവതരിപ്പിച്ചു. ബജറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട POCO C61 ആണ് ലോഞ്ച് ചെയ്തിരിക്കുന്നത്. മികച്ച ഡിസ്പ്ലേ ഫീച്ചറുകളും ക്വാളിറ്റി പെർഫോമൻസും നൽകുന്ന ബജറ്റ് ഫോണാണിത്. പോകോ പുതിയതായി അവതരിപ്പിച്ച ഫോണിന്റെ വില 10,000 രൂപയ്ക്കും താഴെയാണ്. ശരിക്കും പറഞ്ഞാൽ 7000 രൂപയിൽ നിന്ന് വില ആരംഭിക്കുന്നു.
പോകോ സി61 ഇന്ന് ഇന്ത്യയിൽ വിപണിയിൽ പുറത്തിറക്കി. 90Hz റീഫ്രെഷ് റേറ്റ് വരുന്ന ഡിസ്പ്ലേയാണ് പോകോയിലുള്ളത്. 6.71 ഇഞ്ച് HD+ LCD സ്‌ക്രീനുള്ള ഫോണാണിത്. ഒക്ടാ-കോർ ഹീലിയോ G36 പ്രോസസറാണ് പോകോ സി61 ഫോണിലുള്ളത്. കോർണിങ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനാണ് പോകോയിൽ നൽകിയിരിക്കുന്നു.
5000mAh ബാറ്ററിയാണ് പോകോ സി61 പായ്ക്ക് ചെയ്തിട്ടുള്ളത്. 10W ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. ബജറ്റ് ഫ്രെണ്ട്ലി ഫോണിൽ കാണാവുന്ന തരക്കേടില്ലാത്ത ക്യാമറ പോകോ സി61ലുണ്ട്. 8 മെഗാപിക്സലാണ് പിൻ ക്യാമറ. ഈ പ്രൈമറി ക്യാമറ f/2.0 അപ്പേർച്ചറിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5 മെഗാപിക്സലിന്റെ ഒരു സെൽഫി ക്യാമറയും വരുന്നു.
ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് പോകോ ഉൾപ്പെടുത്തിയത്. ആൻഡ്രോയിഡ് 14 ആണ് പോകോ സി61ന്റെ OS. റേഡിയന്റ് റിംഗ് ഡിസൈനും ഗ്ലാസ് ബാക്കും പോകോ ഈ ഫോണിൽ നൽകിയിരിക്കുന്നു. സി സീരീസിലെ പുതിയ പോരാളിയിൽ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇത് യുഎസ്ബി ടൈപ്പ്-സി ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 4G കണക്റ്റിവിറ്റി സപ്പോർട്ടുള്ള ഫോണിൽ നിങ്ങൾക്ക് ഡ്യുവൽ സിം ഫീച്ചർ ലഭിക്കുന്നതാണ്.
വ്യത്യസ്ത റാമും സ്റ്റോറേജുമുള്ള വേരിയന്റുകളെയാണ് പോകോ ഫോണിലുള്ളത്. ഇതിന്റെ 4GB + 64GB മോഡലിന് 7499 രൂപ വില വരുന്നു. 6GB + 128GB പോകോ സി61 ഫോണിന് 8499 രൂപയും വിലയാകുന്നു. മാർച്ച് 28 മുതലാണ് പോകോ സി61 വിൽപ്പന ആരംഭിക്കുക.
Read More: Vivo T3 5G: 50MP സോണി ക്യാമറയുമായി 20000 രൂപ റേഞ്ചിൽ Vivo 5G എത്തി| TECH NEWS
ഫ്ലിപ്കാർട്ട് വഴി പോകോയുടെ വിൽപ്പന ഓൺലൈനായി നടക്കും. ആദ്യ ദിവസത്തെ വിൽപ്പനയിൽ സ്പെഷ്യൽ ഓഫറുകളുണ്ട്. 500 രൂപയുടെ കിഴിവാണ് ആദ്യ സെയിലിൽ നിന്ന് ലാഭിക്കാവുന്നത്. അങ്ങനെയെങ്കിൽ വെറും 6,999 രൂപയ്ക്ക് പോകോ സി61 പർച്ചേസ് ചെയ്യാം.