POCO C61 Exclusive എഡിഷൻ പുറത്തിറങ്ങി, Airtel വരിക്കാർക്ക് 5000 രൂപയ്ക്ക് വാങ്ങാം

POCO C61 Exclusive എഡിഷൻ പുറത്തിറങ്ങി, Airtel വരിക്കാർക്ക് 5000 രൂപയ്ക്ക് വാങ്ങാം
HIGHLIGHTS

വിപണിയിൽ ലഭ്യമായിരുന്ന പതിപ്പിനേക്കാൾ വില കുറഞ്ഞ POCO C61 പുറത്തിറക്കി

4GB+64GB കോൺഫിഗറേഷനിലാണ് പോകോ ഫോൺ എത്തിയിട്ടുള്ളത്

ഇതിന് ഇന്ത്യയിലെ വില 5,999 രൂപയാണ്

6000 രൂപയ്ക്ക് താഴെ എയർടെൽ Exclusive ഫോണുമായി POCO. വിപണിയിൽ ലഭ്യമായിരുന്ന പതിപ്പിനേക്കാൾ വില കുറഞ്ഞ POCO C61 പുറത്തിറക്കി. Poco C61 ഫോൺ ജൂലൈ 17 മുതൽ വിൽപ്പന നടത്തും.

POCO C61 ലോഞ്ച്

വെറും 5,699 രൂപയ്ക്ക് ഫോൺ ലഭ്യമാകുന്നു. പോകോ അവതരിപ്പിച്ചത് എയർടെൽ പ്രത്യേക പതിപ്പ് ആണ്. എയർടെൽ വരിക്കാർക്ക് വേണ്ടി പുറത്തിറക്കിയ പ്രത്യേക ഫോണെന്ന് പറയാം.

ഒറ്റ കോൺഫിഗറേഷൻ മാത്രമാണ് പോകോ C61 എക്സ്ക്ലൂസീവ് എഡിഷനിലുള്ളത്. ഫോണിന്റെ ഫീച്ചറുകളും വിൽപ്പന വിവരങ്ങളും അറിയാം.

POCO C61 ഫീച്ചറുകൾ
POCO C61 ഫീച്ചറുകൾ

POCO C61 ഫീച്ചറുകൾ

പോകോ C61 എയർടെൽ പതിപ്പിന് സാധാരണ വേരിയന്റിന്റെ അതേ ഫീച്ചറുകളാണുള്ളത്. ഉദാഹരണത്തിന് സ്പെഷ്യൽ പതിപ്പിനും 6.71 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനുണ്ട്. ഇതിന് 90Hz റീഫ്രെഷ് റേറ്റും HD+ റെസല്യൂഷനും വരുന്നു.

മീഡിയടെക് ഹീലിയോ ജി 36 പ്രൊസസറാണ് ഫോണിലുള്ളത്. ഡ്യുവൽ പിൻ ക്യാമറകളാണ് പോകോ എൻട്രി-ലെവൽ ഫോണിലുള്ളത്. പ്രൈമറി ക്യാമറ 8 മെഗാപിക്സലിന്റേതാണ്. 0.08 എംപി ഓക്സിലറി ലെൻസും ഉൾക്കൊള്ളുന്നു.

ഈ പ്രത്യേക മോഡൽ ഫോണിലെ ബാറ്ററി 5000mAh ആണ്. ഇത് 10W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. USB-C ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന ഫോണാണിത്.

മൂന്ന് കളർ ഓപ്ഷനുകളിലാണ് പോകോ സി61 പുറത്തിറങ്ങിയിട്ടുള്ളത്. മിസ്റ്റിക്കൽ ഗ്രീൻ, എതറിയൽ ബ്ലൂ, ഡയമണ്ട് ഡസ്റ്റ് ബ്ലാക്ക് എന്നിവയാണവ.

എന്താണ് പോകോ എയർടെൽ എഡിഷൻ?

എയർടെൽ സിം മാത്രമാണ് ഈ സ്പെഷ്യൽ എഡിഷനിൽ പ്രവർത്തിക്കുന്നത്. ജിയോ, വിഐ, ബിഎസ്എൻഎൽ സിമ്മുകൾ ഫോൺ സപ്പോർട്ട് ചെയ്യുന്നില്ല. അതുപോലെ ഇതൊരു 5G സ്മാർട്ഫോൺ അല്ലെന്നതും ശ്രദ്ധിക്കുക. പോകോ C61 എയർടെൽ പതിപ്പ് 4G കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്ന ഫോണാണ്.

വിലയും വിൽപ്പനയും

4GB+64GB കോൺഫിഗറേഷനിലാണ് പോകോ ഫോൺ എത്തിയിട്ടുള്ളത്. ഇതിന് ഇന്ത്യയിലെ വില 5,999 രൂപയാണ്. ജൂലൈ 17 ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കും. ഫ്ലിപ്പ്കാർട്ട് വഴി നിങ്ങൾക്ക് പോകോ 4G ഫോൺ വാങ്ങാവുന്നതാണ്.

Read More: 2000 രൂപ Special കൂപ്പൺ ഡിസ്കൗണ്ടിൽ realme NARZO 70 5G വാങ്ങാം

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിന് ആകർഷക ഓഫറുകളുമുണ്ട്. 5% ക്യാഷ്ബാക്കാണ് ഇങ്ങനെ നേടാവുന്നത്. പോകോ സി61 എയർടെൽ എഡിഷൻ ഇങ്ങനെ 5,699 രൂപയ്ക്ക് വാങ്ങാം. അതേ സമയം സാധാരണ പോകോ ഫോണിന്റെ വില 6,499 രൂപയാണ്. ഇതിൽ എല്ലാ സിമ്മുകളും സപ്പോർട്ട് ചെയ്യുന്നു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo