പോക്കോ സി55 ഉടൻ ഇന്ത്യൻ വിപണിയിൽ
8,172 രൂപയാണ് പോക്കോ സി55ന്റെ വില
പോക്കോ സി55 ഉടൻ ഇന്ത്യൻ വിപണിയിലെത്തും
സി 3 ഫോണുകൾ ഉൾപ്പെട്ട സി സീരീസിലെ ഏറ്റവും പുതിയ ഫോണാണ് പോക്കോ സി55
2023ന്റെ തുടക്കത്തിൽ തന്നെ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ ഡിവൈസുകൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനികളെല്ലാം. റെഡ്മി നോട്ട് 12 സീരീസ്, റിയൽമി ജിടി നിയോ 5 എന്നിവയെല്ലാം ജനുവരിയിൽ ലോഞ്ച് ചെയ്യും. iQOO 11 ജനുവരി 10ന് ലോഞ്ച് ചെയ്യും. ഈ ലോഞ്ചുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ എൻട്രിലെവൽ വിഭാഗത്തിൽ പുതിയ ഡിവൈസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പോക്കോ. പോക്കോ സി55 (Poco C55) എന്ന സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് ഉടൻ തന്നെ ഇന്ത്യയിൽ നടക്കും
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി പുതിയ സ്മാർട്ഫോൺ ഇന്ത്യയിൽ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ്. പോക്കോ സി55(Poco C55) ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന. കുറഞ്ഞ വിലയിൽ മികച്ച ക്യാമറയും, ബാറ്ററിയും, സ്റ്റൈലൻ ഡിസൈനുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. പോക്കോയുടെ സി31, സി 3 ഫോണുകൾ ഉൾപ്പെട്ട സി സീരീസിലെ ഏറ്റവും പുതിയ ഫോണാണ് പോക്കോ സി55. പോക്കോ സി50 ഫോണുകളുടെ പിൻഗാമികളായാണ് പോക്കോ സി55 ഫോണുകൾ എത്തുന്നത്.
പോക്കോ സി സീരിസിന്റെ പ്രത്യേകതകൾ
മികച്ച ക്യാമറ പെർഫോമൻസ്, ഇമ്മേഴ്‌സീവ് മൾട്ടിമീഡിയ എക്സ്പീരിയൻസ്, സുഗമമായ ഡിസൈൻ, വലിയ ബാറ്ററി ലൈഫ് എന്നിവയെല്ലാം നൽകുന്ന ഫോൺ ആയിരിക്കും പോക്കോ സി55 എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പോക്കോ സി സീരിസ് കുറഞ്ഞ വിലയിൽ ആകർഷകമായ ഫീച്ചറുകളും ഡിസൈനുമുള്ള ഡിവൈസുകളുള്ള വിഭാഗമാണ്. പുതിയ സ്മാർട്ട്ഫോണും ഇത്തരത്തിൽ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കാം.
പോക്കോ സി55( Poco C55) ന്റെ സ്‌പെസിഫിക്കേഷനുകൾ
പോക്കോ സി55ൽ 6.71 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്. എന്നാൽ 60 Hz റിഫ്രഷ് റേറ്റ് മാത്രമാണ് ഫോണിനുള്ളത്. Helio G85 chipset ചിപ്‌സെറ്റ് പ്രൊസസ്സറാണ് ഫോണിനുള്ളത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ആണ് ഫോണിന്റെ ക്യാമറകൾ. 4 GB RAM 64 GB വരെ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത്. വില കുറഞ്ഞ ഫോണായതിനാൽ തന്നെ 60Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയാണ് ഫോണിലുള്ളത്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറ സെൻസറും ഈ ഡിവൈസിലുണ്ട്. 10W ചാർജിങ് സപ്പോർട്ടുള്ള 5,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.
പോക്കോ സി55(Poco C55)ന്റെ വില
8,172 രൂപയാണ് പോക്കോ സി55ന്റെ വില