digit zero1 awards

Poco സി50 ഇന്ത്യൻ വിപണിയിൽ ഉടൻ

Poco സി50 ഇന്ത്യൻ വിപണിയിൽ ഉടൻ
HIGHLIGHTS

പോക്കോ സി50 ജനുവരി 3ന് ഇന്ത്യൻ വിപണിയിൽ എത്തും

പോക്കോയുടെ സി31 ഫോണുകളുടെ സീരീസിലെ പുതിയ ഫോണാണിത്

ഒക്ടാ-കോർ JLQ JR510 ചിപ്‌സെറ്റ് പ്രൊസസ്സറാണ് ഫോണിനുള്ളത്

പോക്കോ സി31, പോക്കോ സി30 തുടങ്ങിയ ജനപ്രിയ ഫോണുകൾ അടങ്ങുന്ന സി സീരീസിന്റെ ഭാഗമാണ് പുതിയ പോക്കോ സി50(Poco C50). പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോക്കോ കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകളുമായി പുതിയ സ്മാർട്ഫോൺ ഇന്ത്യയിൽ വിപണിയിൽ  എത്തിക്കാൻ ഒരുങ്ങുകയാണ്. പോക്കോ സി50(Poco C50) ജനുവരി  3നു ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചന. കുറഞ്ഞ വിലയിൽ മികച്ച ക്യാമറയും, ബാറ്ററിയും, സ്റ്റൈലൻ ഡിസൈനുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. പോകോയുടെ സി31, സി 3 ഫോണുകൾ ഉൾപ്പെട്ട സി സീരീസിലെ ഏറ്റവും പുതിയ ഫോണാണ് പോക്കോ സി50. പോക്കോ സി40 ഫോണുകളുടെ പിൻഗാമികളായാണ് പോക്കോ സി50 ഫോണുകൾ എത്തുന്നത്.

പോക്കോ ഫീച്ചറുകളിൽ അതിശയിപ്പിക്കും

മികച്ച ക്യാമറ പെർഫോമൻസ്, ഇമ്മേഴ്‌സീവ് മൾട്ടിമീഡിയ എക്സ്പീരിയൻസ്, സുഗമമായ ഡിസൈൻ, വലിയ ബാറ്ററി ലൈഫ് എന്നിവയെല്ലാം നൽകുന്ന ഫോൺ ആയിരിക്കും പോക്കോ സി50 എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.  പോക്കോ സി സീരിസ് കുറഞ്ഞ വിലയിൽ ആകർഷകമായ ഫീച്ചറുകളും ഡിസൈനുമുള്ള ഡിവൈസുകളുള്ള വിഭാഗമാണ്. പുതിയ സ്മാർട്ട്ഫോണും ഇത്തരത്തിൽ ഒന്നായിരിക്കുമെന്ന് വ്യക്തമാണ്. 

പോക്കോ സി50 കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനോട് കൂടിയ 6.71 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഉള്ളത്. എന്നാൽ 60 Hz റിഫ്രഷ് റേറ്റ് മാത്രമാണ് ഫോണിനുള്ളത്. ഒക്ടാ-കോർ JLQ JR510 ചിപ്‌സെറ്റ് പ്രൊസസ്സറാണ് ഫോണിനുള്ളത്. ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉള്ളത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ആണ് ഫോണിന്റെ ക്യാമറകൾ. 

4 GB RAM  64 GB വരെ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ JLQ JR510 ചിപ്‌സെറ്റാണ്. വില കുറഞ്ഞ ഫോണായതിനാൽ തന്നെ 60Hz റിഫ്രഷ് റേറ്റ് ഡിസ്പ്ലെയാണ് ഫോണിലുള്ളത്. പോക്കോ സി50 ഇന്ത്യൻ വിപണിയിൽ ക്വാൽകോം അതല്ലെങ്കിൽ മീഡിയടെക് ചിപ്‌സെറ്റിന്റെ കരുത്തുമായിട്ടായിരിക്കും വരുന്നത്.

പോക്കോ സി40 സ്മാർട്ട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ 1 ടിബി വരെയുള്ള മൈക്രോഎസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. രണ്ട് പിൻ ക്യാമറകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറുമാണ് ഈ ക്യാമറകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ ക്യാമറ സെൻസറും ഈ ഡിവൈസിലുണ്ട്. 18W ചാർജിങ് സപ്പോർട്ടുള്ള 6,000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇന്ത്യൻ വിപണിയിൽ ക്വാൽകോം അതല്ലെങ്കിൽ മീഡിയടെക് ചിപ്‌സെറ്റിന്റെ കരുത്തുമായിട്ടായിരിക്കും വരുന്നത്.

 

Nisana Nazeer
Digit.in
Logo
Digit.in
Logo