ഓഗസ്റ്റ് അവസാനവും സെപ്റ്റംബർ ആദ്യ ആഴ്ചയുമൊക്കെയായി പ്രമുഖ ബ്രാൻഡുകളുടെ നിരവധി സ്മാർട്ട്ഫോണുകൾ ലോഞ്ച് നിശ്ചയിച്ചിട്ടുണ്ട്. വിവോ, ഐക്യൂ, റിയൽമി, മോട്ടറോള, ഓപ്പോ തുടങ്ങി പ്രധാന സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഉടൻ പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.
വിവോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് വിവോ വി29ഇ. വി29 സീരീസിൽ ഇന്ത്യയിൽ ഇറങ്ങുന്ന ആദ്യ ഫോണാണിത്. ഓഗസ്റ്റ് 28 ന് ഉച്ചയ്ക്ക് 12ന് V29e ഇന്ത്യയിൽ അവതരിപ്പിക്കും.6.78-ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസർ, 8ജിബി റാം 128/256 ജിബി സ്റ്റോറേജ്, 64MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 50MP ഫ്രണ്ട് ക്യാമറ. 44W ഫാസ്റ്റ് ചാർജിങ്ങുള്ള 5,000mAh ബാറ്ററി, വില: 25,000- 30,000 രൂപ.
കർവ്ഡ് ഡിസ്പ്ലേ സഹിതം ഐക്യൂ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z7 പ്രോ. ഓഗസ്റ്റ് 31-നാണ് ഐക്യൂ Z7 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഏകദേശം 25,000 രൂപ വിലയിലാകും ഈ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക. 6.78-ഇഞ്ച് FHD+ കർവ്ഡ് AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രൊസസർ, 8GB+128GB, 8GB+256GB, 12GB+256GB സ്റ്റോറേജ് വേരിയന്റുകൾ, 64എംപി പ്രൈമറി സെൻസർ, 2എംപി സെക്കൻഡറി ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, 66W ഫാസ്റ്റ് ചാർജിംഗുള്ള 4,600mAh ബാറ്ററി.
റിയൽമി ജിടി 5 ഓഗസ്റ്റ് 28 ന് ചൈനയിൽ ലോഞ്ച് ചെയ്യും. പ്രീമിയം ലെവലിലുള്ള സ്പെസിഫിക്കേഷനുകൾ കൂടാതെ, ക്യാമറ മൊഡ്യൂളിന് സമീപം ഒരു പ്രത്യേക റിംഗ്ഡ് എൽഇഡി സ്ട്രിപ്പും റിയൽമി ജിടി 5യിൽ ഉണ്ട്. 6.74-ഇഞ്ച് 1.5K OLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2160 PWM ഡിമ്മിങ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസസർ, 24GB വരെ LPDDR5X റാമും 1TB ഇന്റേണൽ സ്റ്റോറേജും (UFS 4.0). 50MP പ്രധാന ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറം, 16MP ഫ്രണ്ട് ക്യാമറ, 240W ഫാസ്റ്റ് ചാർജിംഗ് ഉള്ള 4,600mAh ബാറ്ററി, 150W ഫാസ്റ്റ് ചാർജിംഗുള്ള 5,250mAh ബാറ്ററി, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 4.0.
ഐക്യുവിന്റെ ഈ സ്മാർട്ട്ഫോണുകൾ ഓഗസ്റ്റ് 31-ന് ചൈനയിൽ ലോഞ്ച് ചെയ്യും. 6.64-ഇഞ്ച് FHD+ LCD ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 8200 പ്രൊസസർ, 8GB/12GB റാമും 512GB വരെ സ്റ്റോറേജും, 64എംപി പ്രൈമറി സെൻസർ,16MP ഫ്രണ്ട് ക്യാമറ. 20W ഫാസ്റ്റ് ചാർജിങ്ങുള്ള 5,000mAh ബാറ്ററിയും ഐക്യൂ Z8,ൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 6 ജെൻ 1 പ്രൊസസർ, 8 ജിബി റാം, 6,000mAh ബാറ്ററി, ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13 എന്നീ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂ. ഏകദേശം 30000 രൂപ വില വരും.
Moto G84 5G സെപ്റ്റംബർ 1-ന് ലോഞ്ച് ചെയ്യും. 6.55-ഇഞ്ച് പോൾഇഡി ഡിസ്‌പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രൊസസർ, 12ജിബി റാമും 256ജിബി സ്റ്റോറേജും, 50MP പ്രൈമറി ക്യാമറ, 8MP അൾട്രാവൈഡ് സെൻസർ, 30W ഫാസ്റ്റ് ചാർജിങ്ങുള്ള 5,000mAh ബാറ്ററി എന്നിവയാണ് ഫീച്ചറുകൾ. 22,000-24,000 രൂപവരെ വില വരും.
ഓഗസ്റ്റ് 28 ന് റിലയൻസിന്റെ വാർഷിക പൊതുയോഗത്തിൽ ജിയോ ഫോൺ 5G ലോഞ്ച് ചെയ്തേക്കും. പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: 6.5-ഇഞ്ച് HD+ LCD ഡിസ്പ്ലേ, 90Hz റിഫ്രഷ് റേറ്റ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 480+ പ്രൊസസർ,13MP ബാക്ക് ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 18W ചാർജിംഗിനൊപ്പം 5,000mAh ബാറ്ററി, വില:10,000 രൂപയിൽ താഴെ.