പാനാസോണിക്ക് ഒരു മികച്ച ബ്രാൻഡ് തന്നെയാണ് .പക്ഷെ പാനാസോണിക്കിന്റെ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ വേണ്ടത്ര വിജയം കൈവരിക്കാൻ സാധിച്ചട്ടില്ല .ഇപ്പോൾ ഇതാ പാനാസോണിക്കിന്റെ മറ്റൊരു മോഡൽ കൂടി വിപണിയിൽ ഇറങ്ങുന്നു .ചെറിയ ചിലവിൽ ആണ് ഇത്തവണ പാനാസോണിക്കിന്റെ T44 ലൈറ്റ് എന്ന മോഡൽ ഇറങ്ങിയിരിക്കുന്നത് .
ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലൈയേ കുറിച്ച് പറയുകയാണെങ്കിൽ 4 ഇഞ്ച് മികച്ച ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .Android 6.0 മാർഷ്മല്ലോയിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .800×480 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .1.3GHz quad-core MediaTek പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
512MB റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് ,32 ജിബിവരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് .ഇതിന്റെ ക്യാമറ ക്വളിറ്റിയെ കുറിച്ച് പറഞ്ഞാൽ 2 മെഗാപിക്സലിന്റെ പിൻ ക്യാമറയും , 0.3 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2400mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് . 137 ഗ്രാം ഭാരമാണ് ഇതിനുള്ളത്