പാനസോണിക്കിന്റെ ഏറ്റവും പുതിയ ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കി .പാനാസോണിക്ക് P99 എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് പാനാസോണിക്കിന്റെ P99 ഉള്ളത് .1.25GHz quad-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .
2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് Android 7.0 ലാണ് .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
2000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിലെ വില 7490 രൂപയാണ് .9999 രൂപയ്ക്ക് പാനാസോണിക്കിന്റെ തന്നെ എലുഗ ray 700 മികച്ച സവിശേഷതകളോടെ ലഭിക്കുമ്പോൾ പി 99 നു എത്രമാത്രം പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു .
എലുഗയുടെ റേ 700 13 മെഗാപിക്സലിന്റെ മുൻ പിൻ ക്യാമെറയാനുള്ളത് .കൂടാതെ 5000mAh ന്റെ ബാറ്ററി ലൈഫും പാനാസോണിക്കിന്റെ എലുഗ റേ 700 കാഴ്ചവെക്കുന്നുണ്ട് .എലുഗ റേ 700 ന്റെ വില 9999 രൂപയുമാണ് .അതുകൊണ്ടു പാനാസോണിക്കിന്റെ ഈ പി 99 എടുക്കുവാൻ ഉദ്ദേശിക്കുന്നവർ എലുഗ റേ 700 ,റെഡ്മി 4 പോലെയുള്ള മോഡലുകൾ ഒന്ന് നോക്കുക .
ആപ്പിളിന്റെ ഐ ഫോൺ 8 ആമസോണിൽ എത്തി ,വില