പാനാസോണിക്കിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് എലുഗ Ray 700.മികച്ച സവിശേഷതകളോടെയാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .അതുകൂടാതെ കുറഞ്ഞ ചിലവിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയാണ് പാനാസോണിക്കിന്റെ എലുഗ റേ 700 വിപണിയിൽ എത്തിച്ചിരിക്കുന്നത് .ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
ഇതിന്റെ ക്യാമെറകൾ തന്നെയാണ് ഇതിന്റെ പ്രധാന ആകർഷണം .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ 13 മെഗാപിക്സലിന്റെ മുൻ ക്യാമെറയാണുള്ളത് .അതും Sony IMX258 സെൻസറോടുകൂടിയാണുള്ളത് .
വലിയ ബാറ്ററി ലൈഫ്
ഇതിന്റെ ബാറ്ററിയും ഇതിൽ എടുത്തുപറയേണ്ടിയിരിക്കുന്നു .5000mAh ന്റെ ബാറ്ററി ലൈഫ് ആണ് പാനാസോണിക്കിന്റെ എലുഗ റേ 700 കാഴ്ചവെക്കുന്നത് .അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഇതിൽ കൂടുതൽ നേരം ഫോട്ടോസ് ,ഗെയിമുകൾ എന്നവ ഉപയോഗിക്കാനാകുന്നു .പാനാസോണിക്കിന്റെ എലുഗ റേ ഒരു ഫാസ്റ്റ് ചാർജിങ് സിസ്റ്റം കൂടിയാണ് .
ഇതിന്റെ രൂപകല്പനയെക്കുറിച്ചു പറയുകയാണെങ്കിൽ വളരെ തിൻ ആയിട്ടുള്ള ബോഡിയാണുള്ളത് .മികച്ച ഡിസൈൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് പാനാസോണിക്കിന്റെ എലുഗ റേ 700 കാഴ്ചവെക്കുന്നത് .അതുകൂടാതെ ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് ഗൊറില്ല ഗ്ലാസ് ഇതിൽ ഉണ്ട്
പെർഫോമൻസ്
ഇതിന്റെ പെർഫോമൻസിനെക്കുറിച്ചു പറയുകയാണെങ്കിൽ MediaTek MTK6753 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇത് ഒക്റ്റാ കോർ 1.3GHz പ്രൊസസർ ആണ് .അതുകൊണ്ടു ഇതിൽ ഒരുവിധം എല്ലാ ഗെയിമുകളും ആപ്ലിക്കേഷനുകളും സപ്പോർട്ട് ആകുന്നു .
3 ജിബിയുടെ റാം ആണ് പാനാസോണിക്കിന്റെ എലുഗ റേയ്ക്കുള്ളത് .അതുകൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇത് കാഴ്ചവെക്കുന്നുണ്ട് .128 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .32 യുടെ സ്റ്റോറേജ് ഉള്ളതുകൊണ്ടുതന്നെ ഇതിൽ കൂടുതൽ ആപ്ലികേഷനുകൾ നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യുവാൻ സാധിക്കുന്നു .