പാനാസോണിക്കിന്റെ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് എലുഗ ആർക്ക് 2.മികച്ച സവിശേഷതകളാണ് പാനാസോണിക്ക് ഇതിനു നൽകിയിരിക്കുന്നത് .രൂപകല്പനയിൽ തന്നെ ഇത് മികച്ചു നിൽക്കുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ നമുക്ക് മനസിലാക്കാം .പാനാസോണിക്കിന്റെ എലുഗ ആർക്ക് ,ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 12,290 രൂപയാണ് .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5 ഇഞ്ച് HD ഡിസ്പ്ലേയാണ് ഇതിനുള്ളത് .
ആദ്യ കാഴ്ചയിൽത്തന്നെ നമുക്ക് ഇഷ്ടമാകുന്ന തരത്തിലുള്ള രൂപകല്പനയാണ് ഇതിനുള്ളത് .1.3GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .3 ജിബിയുടെ മികച്ച റാം ,32 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് മനസിലാക്കാം .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത്.Android Marshmallow v6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
2450mAh ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .12k രൂപയ്ക്ക് അടുത്ത് വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ തന്നെയാണിത് .ബാറ്ററിയിൽ മാത്രം ഒരു പോരായ്മ്മയുണ്ട് .12k രൂപയ്ക്ക് 3000 mAh ന്റെ ബാറ്ററി ലൈഫ് ഉള്ള സ്മാർട്ട് ഫോണുകൾ ലഭിക്കുന്ന ഈ സമയത്തു കുറഞ്ഞ ലൈഫ് ഉള്ള ഈ സ്മാർട്ട് ഫോണിന്റെ ബാറ്ററി ഒരു പോരായ്‌മ തന്നെയാണ് .