ഓപ്പോ ഇന്നോ ഡേ 2022(Oppo Inno Day 2022)ഫ്ലാഗ്ഷിപ്പ് ഹാർഡ്‌വെയർ ലോഞ്ച് ഇവന്റ് ഡിസംബർ 14ന് നടക്കും. ഈ ഇവന്റിൽ വച്ച് പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണായ ഫൈൻഡ് എൻ2(Find N2 )അവതരിപ്പിക്കും. വെർച്വലായി നടക്കുന്ന ഓപ്പോയുടെ നാലാമത്തെ ഇന്നോ ഡേ ഇവന്റാണ്.
ഓപ്പോ ഇന്നോ ഡേ ഇവന്റിന്റെ തീം 'ഒരു മികച്ച ഭാവി ശാക്തീകരിക്കുക'എന്നതാണ്. കമ്പനിയുടെ പുതിയ ഫോണുകളായ OPPO Find N2, Find N2 Flip എന്നിവ ഡിസംബർ 15 ന് ചൈനയിൽ അവതരിപ്പിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1:30ന് ആയിരിക്കും ഈ ഇവന്റ് വെർച്വലായി നടക്കുന്നത്. സ്മാർട്ട്ഫോണുകൾക്ക് പുറമേ മറ്റ് നിരവധി പ്രോഡക്റ്റുകളും ഓപ്പോ ഈ ഇവന്റിൽ പുറത്തിറക്കും. സ്മാർട്ട് എന്റർടൈൻമെന്റ്,സ്മാർട്ട് പ്രൊഡക്ടിവിറ്റി,സ്മാർട്ട് ഹെൽത്ത്,സ്മാർട്ട് ലേണിങ് എന്നീ ഓപ്പോയുടെ നാല് സ്മാർട്ട് സംരംഭങ്ങൾ ഈ വർഷത്തെ ഇവന്റിൽ അവതരിപ്പിക്കും.
ഓപ്പോ ഇന്നോ ഡേ 2022ൽ വച്ച് അവതരിപ്പിക്കുന്ന ഡിവൈസുകൾ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഫോൾഡബിൾ സ്മാർട്ട്‌ഫോൺ ഇവന്റിൽ വച്ച് അവതരിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം ഓപ്പോ ഫൈൻഡ് എൻ ഫോൾഡിങ് സ്മാർട്ട്‌ഫോൺ പുറത്തിറക്കിയിരുന്നു. ഈ വർഷം ഫൈൻഡ് എൻ2 എന്ന മോഡലായിരിക്കും അവതരിപ്പിക്കുക എന്നും സൂചനകളുണ്ട്.
ഓപ്പോ ഈ വർഷം പുറത്തിറക്കുന്നത് ഫൈൻഡ് ഫ്ലിപ്പ് എന്ന പേരിലുള്ള ഡിവൈസ് ആയിരിക്കും എന്നാണ് ചില റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഈ മടക്കാവുന്ന സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഓപ്പോ ഇന്നോ ഡേ 2022 വെർച്വൽ ഇവന്റ് ലൈവായി കാണാൻ സാധിക്കും. ഓപ്പോ ഇന്നോ ഡേ 2022 ഇവന്റിൽ വച്ച് പുതിയ വാച്ചോ ഫ്ലാഗ്ഷിപ്പ് ഇയർബഡ്സോ പുറത്തിറക്കാനുള്ള സാധ്യതയുണ്ട്. ഓപ്പോ റെനോ 8 പ്രോ ഹൗസ് ഓഫ് ഡ്രാഗൺ ലിമിറ്റഡ് എഡിഷൻ ഡിസംബർ 13ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ലിപ്പ്കാർട്ട് വഴിയായിരിക്കും ഈ ഡിവൈസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണി മുതൽ ഫോൺ പ്രീ ബുക്കിങ്ങിനായി ലഭ്യമാക്കിയിട്ടുമുണ്ട്.