5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വിവോ V71i പുറത്തിറക്കി ,വില 8,990 രൂപ

5.99 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വിവോ V71i  പുറത്തിറക്കി ,വില 8,990 രൂപ
HIGHLIGHTS

വിവോയുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കി

 

വിവോയുടെ ഏറ്റവും പുതിയ മോഡൽ വിവോ V71i പുറത്തിറക്കി .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന  സ്മാർട്ട് ഫോൺ ആണിത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ എല്ലാം തന്നെ ആവറേജ് സവിശേഷതകളാണ് . വിവോ Y71 സ്മാർട്ട് ഫോണുകളുടെ പിൻഗാമിയാണിത് .ഇതിന്റവില വരുന്നത് 8990 രൂപയാണ് .ഈ സ്മാർട്ട് ഫോണിന്റെ മറ്റു സവിശേഷതകൾ മനസ്സിലാക്കാം .

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 5.99 ഇഞ്ചിന്റെ ഫുൾ വ്യൂ ഡിസ്‌പ്ലേയിലാണ്  ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18:9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .1440×720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .ഒക്ടകോർ Qualcomm Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ റിയർ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .3,360mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4G VoLTE ൽ പുറത്തിറങ്ങുന്ന ഈ സ്മാർട്ട് ഫോണിന്റെ വില വരുന്നത് 8990 രൂപയാണ് .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ്  സൈറ്റുകളിൽ എത്തുന്നതാണ് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

ഒപ്പോയുടെ മറ്റൊരു ബഡ്ജറ്റ് ഫോൺ 

പ്പോയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോൺ A3S വിപണിയിൽ എത്തിയിരിക്കുന്നു .ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോണിനുവേണ്ട എല്ലാം തന്നെ ഈ മോഡലുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ വലിയ ഡിസ്‌പ്ലേയാണ് .കൂടാതെ ഇതിന്റെ 19.9 ഡിസ്പ്ലേ റേഷിയോയും .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും നിന്നും മനസ്സിലാക്കാം .

6.2 ഇഞ്ചിന്റെ വലിയ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . Notch ഡിസ്പ്ലേ ഇതിൽ എടുത്തു പറയേണ്ട ഒന്നുതന്നെയാണ് .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ പുറത്തിറങ്ങുന്നത് .

2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങുന്നത് .AI ബ്യൂട്ടി ക്യാമറയും ഇതിന്റെ മറ്റൊരു പ്രധാന സവിശേഷതകളിൽ ഒന്നാണ് .

Snapdragon 450 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ഓറിയോയിലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഡ്യൂവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

13 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഒപ്പോയുടെ എ5 സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് . .AI ബ്യൂട്ടി ടെക്നോളജി 2.0 ഇതിന്റെ ക്യാമറകളുടെ മറ്റൊരു സവിശേഷതയാണ് .

4230mAhന്റെ കരുത്താർന്ന ബാറ്ററി ലൈഫും ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഒരു ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും നോക്കാവുന്ന ഒരു മോഡൽകൂടിയാണിത് . 4G VoLTE, Wi-Fi, Bluetooth, GPS/ A-GPS, Micro-USB എന്നി സവിശേഷതകളോടെ പുറത്തിറങ്ങുന്ന ഇതിന്റെ വിപണിയിലെ വിലവരുന്നത് 10990 രൂപയാണ് .ഉടൻ തന്നെ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ എത്തുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo