6 ഇഞ്ചിന്റെ HD ഡിസ്പ്ലേ ,ഡ്യൂവൽ സെൽഫി ക്യാമറ ,6ജിബിയുടെ റാംമ്മിൽ
ഒപ്പോയുടെ ഏറ്റവും പുതിയ രണ്ടുമോഡലുകൾ ആണ് F3,F3 പ്ലസ് .മികച്ച സവിശേഷതകളോടെയാണ് ഇത് പുറത്തിറങ്ങുന്നത് .മാർച്ച് 23നു ഇന്ത്യൻ വിപണിയിൽ എത്തുന്നു .
കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഓപ്പോ F3 പ്ലസിന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 6 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .ആൻഡ്രോയിഡ് മാർഷ്മലോ 6 കൂടാതെ സ്നാപ്പ്ഡ്രാഗൺ 635 പ്രൊസസർ എന്നിവയിലാണ് ഇതിന്റെ പ്രവർത്തനം .
6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് ,256 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണുള്ളത് .ഡ്യൂവൽ മുൻ ക്യാമറകൾ ആണ് ഇതിനുള്ളത് .16+8 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത് .
4000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .F3 യുടെ സവിശേഷതകൾ പറയുകയാണെകിൽ 5.5 ഇഞ്ചിന്റെ HD AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .4ജിബിയുടെ റാം 32 ജിബിയുടെ സ്റ്റോറേജ് എന്നിവയാണുള്ളത് .