ഓപ്പോ റെനോ6 5ജി സ്മാർട്ട് ഫോണുകളുടെ വില്‍പന തുടങ്ങിയിരിക്കുന്നു

Updated on 30-Jul-2021
HIGHLIGHTS

ഒപ്പോയുടെ റെനോ 6 5ജി സ്മാർട്ട് ഫോണുകളുടെ സെയിലുകൾ ഇതാ ആരംഭിച്ചിരിക്കുന്നു

ആകര്‍ഷകമായ ഓഫറുകളോടെ ആദ്യ വില്‍പന 2021 ജൂലൈ 29 മുതല്‍ ആരംഭിച്ചു

ഫ്ലിപ്പ്കാർട്ടിലും കൂടാതെ മുന്‍നിര റീട്ടെയില്‍ ഷോപ്പുകളിലും ഫോണ്‍ വില്‍പനക്കുണ്ടാവും

 പ്രമുഖ ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഓപ്പോ റെനോ6 5ജിയുടെ വില്‍പന തുടങ്ങി. ഫല്‍പ്കാര്‍ട്ടിലും മുന്‍നിര റീട്ടെയില്‍ ഷോപ്പുകളിലും ഫോണ്‍ വില്‍പനക്കുണ്ടാവും. ജൂലൈ 14നാണ് റിനോ6 പ്രോ 5ജി, റിനോ6 5ജി ഫോണുകള്‍ ഓപ്പോ അവതരിപ്പിച്ചത്. വ്യവസായത്തിലെ നിരവധി ആദ്യ സവിശേഷതകള്‍ അവതരിപ്പിക്കുന്ന ഓപ്പോയുടെ പാരമ്പര്യം തുടരുന്ന റെനോ6 5ജി, മീഡിയടെക് ഡൈമെന്‍സിറ്റി 900 ചിപ്സെറ്റ് കരുത്തുമായെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണ്. 

8 ജിബി റാം, 128 ജിബി റോം സ്റ്റോറേജിനൊപ്പം ഇന്റേണല്‍ റാം വിപുലീകരണ ഫീച്ചറുമുണ്ട്. അരോറ, സ്റ്റെല്ലാര്‍ ബ്ലാക്ക് എന്നീ രണ്ട് നിറഭേദങ്ങളില്‍ 29,990 രൂപക്ക് ഫോണ്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭിക്കും. ആകര്‍ഷകമായ ഓഫറുകളോടെ ആദ്യ വില്‍പന 2021 ജൂലൈ 29 മുതല്‍ ആരംഭിച്ചു.

വിഡീയോ ക്രിയേറ്റര്‍മാര്‍ തീര്‍ച്ചയായും വാങ്ങേണ്ട ഫോണാണ് റെനോ6 5ജി. പ്രൊഫഷണല്‍ ഗ്രേഡ് വീഡിയോകള്‍ പകര്‍ത്താന്‍ സിനിമാറ്റിക് ബൊക്കെ ഫ്ളെയര്‍ ഇഫക്റ്റ് നല്‍കുന്ന ഈ രംഗത്തെ ആദ്യ ബൊക്കെ ഫ്ളെയര്‍ പോര്‍ട്രെയിറ്റ് വീഡിയോ ഫീച്ചറിനൊപ്പം അതിശയകരമായ ഇമേജിങ് പ്രാപ്തിയും എഡിറ്റിങ് ടൂള്‍സും ഫോണിനെ ഒരു മിനി പേഴ്സണല്‍ സ്റ്റുഡിയോ ആക്കി മാറ്റും.

ഓപ്പോയുടെ എക്സ്‌ക്ലൂസീവ് റിനോ ഗ്ലോ ഡിസൈനും, ഫൈവ് ലേയര്‍ ഗ്രേഡിയന്റും ഫോണിന് തിളക്കമാര്‍ന്ന രൂപം നല്‍കുന്നുണ്ട്.സവിശേഷമായ എജി ഗ്ലാസ് ഫോണിലെ ഫിംഗര്‍പ്രിന്റിനെ പ്രതിരോധിക്കുന്നതോടൊപ്പം മാറ്റ് ഇന്‍ ഹാന്‍ഡ് അനുഭവവും നല്‍കും. 7.59 മി.മീറ്റര്‍ കട്ടിയും 182 ഗ്രാം ഭാരവും മാത്രമുള്ള റെനോ6 5ജിക്ക് 28 മിനുറ്റുകളില്‍ 100 ശതമാനം ചാര്‍ജ് നേടാന്‍ കഴിയുന്ന 4300 എംഎഎച്ച് സൂപ്പര്‍വൂക് 2.0 ബാറ്ററിയാണുള്ളത്. ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തുന്നതിന് സിസ്റ്റം ബൂസ്റ്റര്‍, ഫ്രീഫോം സ്‌ക്രീന്‍ഷോട്ട് തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം ഓപ്പോയുടെ കളര്‍ഒഎസ് 11.3യിലാണ് ഫോണിന്റെ പ്രവര്‍ത്തനം. സൗണ്ട് റിലാക്സിങ് ആപ്പായ ഓ റിലാക്സും ഇന്‍ ബില്‍റ്റായി ഫോണിലുണ്ട്.

എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊട്ടക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, ഇഎംഐ എന്നിവ ഉപയോഗിച്ച് ഫോണ്‍ വാങ്ങുമ്പോള്‍ പത്തുശതമാനം (പരമാവധി 3000) ഇളവ്, 12 മാസം വരെ അധിക പലിശയില്ലാതെ ഇഎംഐ, 3000 രൂപ വരെ അപ്ഗ്രേഡ്, 80% വരെ ബൈ ബാക്ക്, ഓപ്പോ പ്രീമിയം സര്‍വീസ്, സമ്പൂര്‍ണ മൊബൈല്‍ പരിരക്ഷണം തുടങ്ങിയവയാണ് പ്രധാന ഓഫറുകള്‍.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :